ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Women Abuse
മധ്യപ്രദേശില്‍ പതിനാലുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടു തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 12:22pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ത്‌വാരയില്‍ പതിനാലുകാരി രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍. സംഭവുമായി ബന്ധപ്പെട്ട അഞ്ച് പേരേ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ നിന്നും പുറത്തേക്ക് പോയ പതിനാലുകാരി തിരികെയെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ നഗരത്തില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുമായി പരിചയത്തിലുണ്ടായിരുന്ന മോഹിത് ഭരത്വാജ് തന്റെ ബൈക്കില്‍ കുട്ടിയെ നിര്‍ബന്ധിച്ച് കയറ്റുകയായിരുന്നു. പിന്നീട് വഴിയില്‍ നിന്നും ഇയാളുടെ സുഹൃത്തും ബെക്കില്‍ കയറിയിരുന്നു.


ALSO READ: സ്വവര്‍ഗാനുരാഗം ഹിന്ദുത്വയ്ക്ക് എതിരാണ്; ചികിത്സിച്ച് ഭേദമാക്കാന്‍ ഇന്ത്യ ഗവേഷണം നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. സംഭവസ്ഥത്ത് നിന്ന് രക്ഷപ്പെട്ട് വീട്ടിലേക്കെത്താന്‍ ശ്രമിച്ച പെണ്‍കുട്ടി പിന്നെയും പീഡനത്തിന് ഇരയാവുകയായിരുന്നു. വഴിയില്‍വെച്ച് പെണ്‍കുട്ടിയെ 3 യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയും വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ അഞ്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്‌സോ കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.

Advertisement