എഡിറ്റര്‍
എഡിറ്റര്‍
ഐന്‍സ്റ്റീനെ തോല്‍പ്പിച്ച് പന്ത്രണ്ടുകാരി
എഡിറ്റര്‍
Friday 5th October 2012 1:11pm

ലണ്ടന്‍: ‘ഐക്യൂ’വില്‍ ഐന്‍സ്റ്റിനെ തോല്‍പ്പിച്ച് ഒരു പന്ത്രണ്ടുകാരി. ലണ്ടനിലെ ലിവര്‍പൂള്‍ സ്വദേശിയായ ഒലീവിയ മാനിങ് ആണ് ഐക്യൂവില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങ്‌സിനെയുമൊക്കെ പുറകിലാക്കിയിരിക്കുന്നത്.

ഐന്‍സ്റ്റീന്റെ ഐക്യൂ 160 ആണെങ്കില്‍ ഒലീവിയയുടേത് 162 ആണ്. ഇതോടെ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരുടെ പട്ടികയിലേക്കാണ് ഈ പന്ത്രണ്ടുകാരി ഇടംപിടിച്ചിരിക്കുന്നത്.

Ads By Google

ലോകത്തിലെ ബുദ്ധിമാന്മാരുടെ കൂട്ടായ്മയായ മനേസയിലേക്കും ഇതോടെ ഒലീവിയ അംഗമായി.

ഐക്യൂവില്‍ ഐന്‍സ്റ്റീനെയും ഹോക്കിങ്‌സിനേയുമൊക്കെ പിന്തള്ളിയതോടെ ശരിക്കുമൊരു താരമായിരിക്കുകായാണ് ഒലീവിയ.

സ്‌കൂളിലെ കൂട്ടുകാരെല്ലാം ഹോംവര്‍ക്ക് ചെയ്യാന്‍ തന്നെയാണ് സമീപിക്കുന്നതെന്നാണ് ഒലീവിയ പറയുന്നത്.

പുതിയ കാര്യങ്ങള്‍ ഓര്‍ത്തുവെക്കാനും കണ്ടെത്താനും തനിക്ക് വളരെ പെട്ടന്ന് സാധിക്കാറുണ്ടെന്നാണ് ഒലീവിയ പറയുന്നത്.

Advertisement