എഡിറ്റര്‍
എഡിറ്റര്‍
‘വിദ്യാര്‍ഥികളെ ഇത്ര ക്രൂരമായി ശിക്ഷിക്കരുതെന്ന് ടീച്ചറോട് പറയൂ’ 11കാരന്റെ ആത്മഹത്യാക്കുറിപ്പ്
എഡിറ്റര്‍
Friday 22nd September 2017 9:47am

ഗോരഖ്പൂര്‍: ഗോരഖ്പൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ 11 കാരന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സ്‌കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

സെന്റ് ആന്റണിസ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഈ കുട്ടി. മൂന്നു മണിക്കൂറോളം ടീച്ചര്‍ പുറത്തുനിര്‍ത്തിയതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ നിന്നു ലഭിക്കുന്ന വിവരം.

കുട്ടികളുടെ സ്‌കൂള്‍ ബാഗില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ‘ഇന്ന് സെപ്റ്റംബര്‍ 15ന് എന്റെ ആദ്യ പരീക്ഷയായിരുന്നു. എന്റെ ക്ലാസ് ടീച്ചര്‍ 9:15 വരെ എന്റെ നിര്‍ത്തി. കാരണം അവര്‍ മുഖസ്തുതിക്കാര്‍ പറയുന്നത് മാത്രമാണ് കേള്‍ക്കുന്നത്. ഞാന്‍ മരിയ്ക്കാന്‍ തീരുമാനിച്ചു. എനിക്ക് അവസാന ആഗ്രഹം ‘ ടീച്ചര്‍ ഇതുപോലെ മറ്റൊരു കുട്ടിയേയും ശിക്ഷിക്കരുത്’ എന്നാണ്.


Must Read: ഹരിയാനയിലെ കര്‍ഷക യുവാവ് മുന്‍ഫൈദിനെ കൊന്നത് പൊലീസ്: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്


കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ സ്‌കൂള്‍ അധികൃതരാണെന്ന് മാതാപിതാക്കളും ആരോപിക്കുന്നു. ‘സ്‌കൂളില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ അവന്‍ ഏറെ വിഷമിച്ചിരുന്നു. ടീച്ചര്‍ അവനെ ബെഞ്ചില്‍ മണിക്കൂറുകളോളം നിര്‍ത്തി മാനസികമായി പീഡിപ്പിച്ചു. അന്നുതന്നെ അവന്‍ വിഷം കഴിച്ചു. സ്‌കൂളാണ് അവന്റെ മരണത്തിന് ഉത്തരവാദി.’ കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

Advertisement