ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Crime
ദല്‍ഹിയില്‍ എ.ടി.എം കവര്‍ച്ച;ക്യാഷറെയും സെക്യൂരിറ്റി ജീവനക്കാരനെയും അക്രമി സംഘം വെടിവെച്ച് കൊന്നു
ന്യൂസ് ഡെസ്‌ക്
Thursday 26th April 2018 11:51pm

ന്യൂദല്‍ഹി: തലസ്ഥാനത്ത് എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ ക്യാഷറെയും സെക്യൂരിറ്റി ജീവനക്കാരനെയും വെടിവെച്ച് കൊന്ന് 11 ലക്ഷം രൂപ കവര്‍ന്നു. വടക്കന്‍ ഡല്‍ഹിയിലെ നരേലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ക്യാഷറയ രജനീകാന്ത്, സെക്യൂരിറ്റി ജീവനക്കാരനായ പ്രേംകുമാര്‍ എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘം ഇരുവരെയും വെടിവച്ചു വീഴ്ത്തിയ ശേഷം പണം കവരുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 72 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ദല്‍ഹിയില്‍ എ.ടി.എം കവര്‍ച്ച നടക്കുന്നത്.

Advertisement