190 സീറ്റില്‍ 104; കുസാറ്റ് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ
Kerala
190 സീറ്റില്‍ 104; കുസാറ്റ് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th December 2025, 7:35 pm

കൊച്ചി: കഴിഞ്ഞതവണത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൈവിട്ട കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല തിരിച്ചുപിടിച്ച് എസ്.എഫ്.ഐ.

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐക്ക് വന്‍ വിജയം നേടാനായത്. 190 സീറ്റില്‍ 104 സീറ്റും നേടിയാണ് എസ്.എഫ്.ഐയുടെ വിജയം.

30 വര്‍ഷത്തെ എസ്.എഫ്.ഐയുടെ ആധിപത്യത്തെ തകര്‍ത്ത് കെ.എസ്.യു കഴിഞ്ഞതവണ വിജയം നേടിയിരുന്നു.
എന്നാല്‍ ഇത്തവണ വിജയം പിടിച്ചെടുത്ത് എസ്.എഫ്.ഐ കരുത്തുതെളിയിച്ചു.

കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ആകെയുള്ള 174 സീറ്റുകളില്‍ 86 സീറ്റുകളാണ് കെ.എസ്.യു നേടിയത്.

ഈ മാസം 19ന് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കും. 1994ല്‍ കെ.എസ്.യുവില്‍ നിന്നും ഒരു ചെയര്‍മാനുണ്ടായതിന് ശേഷം പിന്നീട് 2024ലാണ് കെ.എസ്.യുവിന് കുസാറ്റില്‍ ഒരു ചലനമുണ്ടാക്കാന്‍ സാധിച്ചത്.

എന്നാല്‍, 3 പതിറ്റാണ്ടോളം കൈയ്യില്‍ വെച്ചിരുന്ന യൂണിയന്‍ അപ്രതീക്ഷിതമായി കൈവിട്ടത് എസ്.എഫ്.ഐക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ വീണ്ടും വിജയത്തിലേക്ക് തിരിച്ചെത്തിയതോടെ പ്രമുഖ ഇടതുനേതാക്കളടക്കം എസ്.എഫ്.ഐ കുസാറ്റ് യൂണിറ്റിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Content Highlight: 104 out of 190 seats: SFI Wins in CUSAT