പൂനെ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ ഞായറാഴ്ചയോടെ 101 കടന്നതായി റിപ്പോര്‍ട്ട്. സംശയാസ്പദമായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
പൂനെ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ ഞായറാഴ്ചയോടെ 101 കടന്നതായി റിപ്പോര്‍ട്ട്. സംശയാസ്പദമായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട വ്യക്തിക്ക് അണുബോധ ഉണ്ടായിട്ടുള്ളതായും രോഗം ബാധിച്ച് മരണപ്പെട്ടതാണെന്നുമുള്ള സംശയമുള്ളതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സോലാപൂരില്‍ ഉള്‍പ്പെടെ പൂനെ, പിംപ്രി ചിഞ്ച്വാഡ്, പൂനെ റൂറല്‍ എന്നിവിടങ്ങളിലും ഗില്ലന്‍ ബാരി സിന്‍ഡ്രോം ആണെന്ന് സംശയിക്കുന്ന കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 101 പേരാണ് ചികിത്സയിലുള്ളത്.
അതില്‍ 16പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 101 രോഗികളില്‍ 68 പുരുഷന്മാര്‍ക്കും 33 സ്ത്രീകള്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഒമ്പത് വയസിന് താഴെയുള്ള 19 പേര്‍ക്കും 19 വയസിന് ഇടയിലുള്ള 15 പേര്‍ക്കും 29നുള്ളില്‍ 20 പേര്‍ക്കും 30 മുതല്‍ 80 വരെ 46 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ വിശകലനത്തില്‍ പറയുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് തിങ്കളാഴ്ച പൂനെ സന്ദര്‍ശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
അതേസമയം മലിനീകരണമാണോ രോഗകാരണമെന്ന് സ്ഥിരീകരിക്കുന്നതിന് ജലപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 23 രക്ത സാമ്പിളുകളും നേരത്തെ ഐ.സി.എം.ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു.
ഗില്ലന്‍ ബാരി സിന്‍ഡ്രോം ഒരു സ്വയം പ്രതിരോധ ന്യൂറോളജിക്കല്‍ ഡിസോഡറാണ്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പെരിഫറല്‍ ഞരമ്പുകളെ ബാധിക്കുകയും പേശികളുടെ ബലക്ഷയത്തിന് കാരണമാകുകയും ചെയ്യും. പിന്നാലെ പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. ഇത് ഏത് പ്രായത്തിലുള്ളവര്‍ക്കും ബാധിക്കാം. അതേസമയം പുരുഷന്മാരിലും മുതിര്‍ന്നവരിലും ഇത് സാധാരണമാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം രോഗബാധയുടെ കാരണം ഇപ്പോഴും വ്യക്തമല്ല. മിക്ക കേസുകളിലും ഒരു വൈറല്‍ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
Content Highlight: 101 cases of Guillain Barrie syndrome in Maharashtra