ഇന്ന് ഇന്ത്യന്‍ സിനിമയ്ക്ക നൂറ് വയസ്സ് തികയുന്ന ദിനം. രാജ്യത്തെ സിനിമാലോകം ഈ ദിനം ആഘോഷിക്കുന്നു. ആഘോഷത്തില്‍ ബോളിവുഡ് മുതല്‍ ഇന്ത്യന്‍ സിനിമയിലെ അവിഭാജ്യഘടകമായ മലയാള സിനിമ വരെ പങ്കാളികളാകുന്നു.
ഇന്ത്യന്‍ സിനിമയുടെ നൂറാം വയസ്സില്‍ 99 വര്‍ഷത്തിന് പിന്നിലേക്ക് ഒരു തിരനോട്ടം,[]
99 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1913 ല്‍ ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ധുന്‍ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹിബ് ഫാല്‍ക്കെയാണ് ഇന്ത്യക്ക് സിനിമ എന്ന പുതിയ ലോകം ആദ്യമായി കാഴ്ച്ചവെക്കുന്നത്.
അദ്ദേഹത്തിന്റെ “രാജ ഹരിശ്ചന്ദ്ര” എന്ന ചിത്രം ഇന്ത്യക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. 1913 ഏപ്രില്‍ 21 ന് പഴയ ബോംബെയിലെ ഒളിമ്പിയ പിക്ചര്‍ പാലസിലാണ് രാജ ഹരിശ്ചന്ദ്ര ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.
ആദ്യ പ്രദര്‍ശനം കഴിഞ്ഞ് 12 ദിവസത്തിന് ശേഷം മെയ് മൂന്നിനാണ് ചിത്രത്തിന്റെ കൊമേഴ്‌സ്യല്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. പിന്നീട് ആദ്യ ചുവട് പിടിച്ച് തുടങ്ങിയ ചലച്ചിത്രമേഖല ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫിലിം ഇന്‍ഡസ്ട്രിയായി മാറിയിരിക്കുന്നു. ലോകത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്ത രാജ്യമായി ഇന്ത്യ മാറി.
രാജ ഹരിശ്ചന്ദ്ര ഫാല്‍ക്കെ സംവിധാനം ചെയ്യുന്നത് ആ കാലത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നത് ഇന്നത്തെ തലമുറക്ക് ഏറെ ആശ്ചര്യമുണ്ടാക്കിയേക്കും.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി ആദ്യ ഇന്ത്യന്‍ ചിത്രം കാണുന്നത് എങ്ങനെയിരിക്കും, കാലം, സാങ്കേതിക വിദ്യ, അങ്ങനെയങ്ങനെ നൂറ് നൂറ് വലിയ വിടവുകള്‍ രാജ ഹരിശ്ചന്ദ്രയ്ക്കും ഇന്നത്തെ ഇന്ത്യന്‍ സിനിമയ്ക്കുമിടയിലുണ്ടെങ്കിലും ആ പഴയ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടം സിനിമയുടെ വളര്‍ച്ചയെ ശരിയായി മനസ്സിലാക്കാന്‍ സാധിച്ചേക്കും.
കാണുക രാജ ഹരിശ്ചന്ദ്ര
