'100 മലയാളീസ് ബിസിനസ് സ്റ്റാഴ്സ്' കൊച്ചിയില്‍ സംഘടിപ്പിച്ചു
Kerala News
'100 മലയാളീസ് ബിസിനസ് സ്റ്റാഴ്സ്' കൊച്ചിയില്‍ സംഘടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th April 2025, 10:29 pm

കൊച്ചി: ബിസിനസുകള്‍ക്കായി എന്‍ഡ്-ടു-എന്‍ഡ് നവീകരണവും സഹകരണവും പ്രോത്സാഹനവും വളര്‍ത്തിയെടുക്കാനായി നിലകൊള്ളുന്ന സ്ഥാപനമായ ‘ബിസിനസ് കേരള’ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ‘100 മലയാളീസ് ബിസിനസ് സ്റ്റാഴ്സ്-2024’ സമ്മേളനം കൊച്ചി മാരിയറ്റില്‍ നടന്നു.

പരിപാടിയില്‍ എയര്‍കേരള സി.ഇ.ഒ ഹാരിഷ് മൊയ്ദീന്‍ കുട്ടി, ക്യാപ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ശ്രീജിത്ത്, കോര്‍പ്പറേറ്റ് ട്രൈനര്‍ ഷാജഹാന്‍ അബൂബക്കര്‍, കടല്‍ മച്ചാന്‍ വ്ളോഗര്‍ വിഷ്ണു അഴീക്കല്‍ തുടങ്ങിയ 100 മലയാളി സംരംഭകരും അവരുടെ പങ്കാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു. നടനും സംരംഭകനുമായ അബുസലീമാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്.

ചടങ്ങില്‍, 2024ലെ പ്രചോദനാത്മക ബിസിനസ് വ്യക്തിത്വം (INSPIRING BUSINESS PERSONALITY) അവാര്‍ഡ്, കേരളത്തില്‍ നിന്നുള്ള അന്തര്‍ദേശീയ മാധ്യമ സംരംഭകനും വെല്‍മെയ്ഡ് നെറ്റ്‌വര്‍ക്ക് സ്ഥാപകനും സി.ഇ.ഒയുമായ ഇസഹാഖ് ഈശ്വരമംഗലം (ഇ.എം) സ്വീകരിച്ചു.

വെല്‍മെയ്ഡിന്റെ ഇവന്റ് വിഭാഗം മുന്നോട്ടുവയ്ക്കുന്ന എന്‍.ആര്‍.ഐ ക്രിക്കറ്റ് ലീഗ് എന്ന ആശയത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.

Content Highlight: ‘100 Malayalees Business Stars’ conducted in Kochi