ദുര്‍ഗാ പൂജാചടങ്ങിനിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്
national news
ദുര്‍ഗാ പൂജാചടങ്ങിനിടയിലേക്ക് വാഹനം പാഞ്ഞുകയറി; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th October 2021, 7:13 pm

ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയില്‍ ദുര്‍ഗാ പൂജാ ചടങ്ങിനിടെ ഭക്തര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു.

ഇരുപതിലധികം ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ദുര്‍ഗാ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ നടന്നുപോവുകയായിരുന്ന ഭക്തര്‍ക്ക് മുകളിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.

പ്രകോപിതരായ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നെങ്കിലും വാഹനം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: 1 Dead, About 20 Injured After Speeding Car Rams Devotees In Chhattisgarh