ആകാശത്തിന്റെ നിറങ്ങള്‍ക്ക് ശേഷം പെയിന്റിങ് ലൈഫുമായി ഡോ. ബിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2013, 10:40 am
[]ഏറെ ശ്രദ്ധിക്കപ്പെട്ട ആകാശത്തിന്റെ നിറത്തിന് ശേഷം ##ഡോ.ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പെയിന്റിങ് ലൈഫ്. ബിജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കുന്നത്.
പൃഥ്വിരാജ്, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. ബിജുവിന്റെ ആദ്യ ചിത്രത്തിലും പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു.[]
ഹിമാചല്‍ പ്രദേശാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പാര്‍ഥിപന്‍, നിഷാന്ത് സാഗര്‍, കൃഷ്ണകുമാര്‍, ഇര്‍ഷാദ്, അനുമോള്‍ എന്നിവരും പെയിന്റിങ് ലൈഫില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ധര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാറാണ് ചിത്രം നിര്‍മിക്കുന്നത്. എം.ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗ്രാന്റ് മാസ്റ്ററിന് ശേഷം പ്രിയാമണി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് പെയിന്റിങ് ലൈഫ്.
