സ്വപ്‌നങ്ങള്‍
Discourse
സ്വപ്‌നങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2009, 10:03 am
പുനരാഖ്യാനം: ദീപേഷ് .കെ രവീന്ദ്രനാഥ്.

പുരാതന ചൈനയിലെ താവോ ഗുരു ചുവാങ്ങ് സു ഒരു സ്വപ്‌നം കണ്ടു. അതില്‍ താനൊരു പറക്കുന്ന ചിത്രശലഭമായിരുന്നു. സ്വപ്‌നത്തില്‍ മനുഷ്യനാണെന്ന ബോധം ഉണ്ടായതേയില്ല; ഒരു ശലഭമായ് അങ്ങിനെ………

പൊടുന്നനെ ഉറക്കത്തില്‍ നിന്ന് അദ്ദേഹം ഞെട്ടിയുണര്‍ന്നു. താനൊരു മനുഷ്യനായി കട്ടിലില്‍ കിടക്കുന്നത് കണ്ടു. അദ്ദേഹം ചിന്തിച്ചു. “കുറച്ച് മുമ്പ് ഒരു ശലഭമായ് കിനാവ് കണ്ട ഒരു മനുഷ്യനാണൊ ഞാന്‍ , അതോ, ഇത്രയും കാലം മാനുഷ്യനാണെന്ന കിനാവില്‍ കഴിഞ്ഞു കൂടിയ ഒരു ശലഭം തന്നയോ?”