കാലിയായ കപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th December 2009, 11:45 pm
പുനരാഖ്യാനം: ദീപേഷ് .കെ രവീന്ദ്രനാഥ്.
പേരുകേട്ട ഒരു പ്രൊഫസര്‍ സെന്‍ തത്ത്വങ്ങള്‍ പഠിക്കാന്‍ പ്രശസ്തനായൊരു സെന്‍ ഗുരുവിനെ കാണാന്‍ ചെന്നു.
ഗുരു അതിഥിക്ക് കപ്പിലേക്ക് ചായ പകരവെ, പ്രൊഫസര്‍ സെന്നിനെ കുറിച്ചുള്ള തന്റെ സംശയങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു. ചായ കപ്പ് നിറഞ്ഞ് പുറത്തേക്ക് തുളുമ്പി. എന്നാല്‍ ഗുരു ചായ പകര്‍ന്നുകൊണ്ടേയിരുന്നു. സഹികെട്ട പ്രൊഫസര്‍ പറഞ്ഞു: “മതി ഇനി ഒഴിക്കാതെ” ഗുരു ചിരിച്ചു ” താങ്കള്‍ ഈ കപ്പ് പോലെയാണ്. ആ കപ്പ്കാലിയാക്കാതെ ഞാനെങ്ങിനെയാണ് പുതിയ അറിവ് അതിലേക്ക് പകരുക”.
