മുംബൈ: ശ്വാസകോശത്തിലെ ട്യൂമര്‍ബാധയെ തുടര്‍ന്ന് ഏറെ നാളായ് കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 മത്സരത്തിലും കളിക്കാന്‍ സാധ്യതയില്ല. വിദഗ്ധ ചികിത്സയ്ക്കായി യുവരാജ് യു.എസിലേക്ക് പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തോടടുപ്പമുള്ളവര്‍ അറിയിച്ചിരിക്കുന്നത്.
ചികിത്സയ്ക്കായി ബ്രിട്ടനിലേക്കാണ് യുവരാജ് പോയത്. എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വന്നതിനാല്‍ അവിടെ നിന്നും യു.എസിലേക്ക് അയയ്ക്കുകയായിരുന്നു. യു.എസിലെ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ശസ്ത്രക്രിയ കൂടാതെ തന്നെ ട്യൂമര്‍ ഭേദമാക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്.
നവംബറില്‍ വെസ്റ്റ്ിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനു ശേഷം യുവരാജ് കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഏപ്രില്‍ നാലിനാണ് ഐ.പി.എല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. പൂനെ വാരിയേഴ്‌സ് ടീമിന്റെ നായകനാണ് യുവരാജ്.
ന്യൂസിലന്റില്‍ ഓഗസ്റ്റില്‍ തുടങ്ങുന്ന ഇന്ത്യന്‍ പര്യടനത്തിനു മുന്‍പു മാത്രമേ യുവരാജ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
