കോഴിക്കോട്: യൂത്ത് ലീഗ് ഭാരവാഹിത്വത്തെ സംബന്ധിച്ച് നിലിനിന്നിരുന്ന തര്‍ക്കത്തിന് സമവായമായി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു. പി.എം സാദിഖലി പ്രസിഡന്റും സി.കെ സുബൈര്‍ ജനറല്‍ സെക്രട്ടറിയുമായ 17 അംഗ ജംബോ കമ്മിറ്റിയെ ആണ് പ്രഖ്യാപിച്ചത്. പിഎം ഹനീഫയാണ് ട്രഷറര്‍.

യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തെച്ചൊല്ലി കെ.എം ഷാജി-പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. ഭാരവാഹികലെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം പാണക്കാട്ട് ചേര്‍ന്ന യോഗത്തിലും തീരുമാനമായിരുന്നില്ല.

അഡ്വ.എസ് കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ,കെ.പി താഹിര്‍, സി.പി.എ അസീസ്, പി.എ അഹമദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച്  ഇഖ്ബാല്‍ (വൈസ് പ്രസിഡന്റുമാര്‍), പി.കെ ഫിറോസ്, കെ.പി അബദുറഹിമാന്‍, കെ.എം അബ്ദുല്‍ ഗഫൂര്‍, ജലാല്‍ പൂതക്കുഴി, എം.എ സമദ്, കെ.എ മുജീബ്, അശ്‌റഫ് മടാന്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

നിലവില്‍ ഭാരവാഹികളുടെ എണ്ണം പതിനൊന്നായിരുന്നു. അതാണ് ഇപ്പോള്‍ 17 ആയി ഉയര്‍ന്നത്.