മോഡിലിംഗ് രംഗത്ത് പിടിച്ചുനില്‍ക്കാന്‍ വേണ്ടത് ശരീരസൗന്ദര്യം മാത്രമാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. മോഡലിംഗിന് മാത്രമായി ജീവിതം ഉഴിഞ്ഞുവെച്ച യാനാ ഗുപ്ത ആ രംഗത്ത് ജ്വലിച്ചു നില്‍ക്കുന്ന താരമാണ്. അവര്‍ പുറത്തിറക്കിയ പുതിയ പുസ്തകത്തില്‍ അവര്‍ ശരീരത്തെ എങ്ങനെ സ്‌നേഹിക്കുന്നെന്നും ശരീരം അവരെ എങ്ങനെ സനേഹിക്കുന്നെന്നും പറയുന്നുണ്ട്. മോഡലിംഗ് മേഖലയില്‍ അവര്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ശരീരം പ്രദര്‍ശിപ്പിക്കുന്ന ഒരു രംഗത്ത് പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ചും മോഡലിംഗ് മേഖലയെ കുറിച്ച് ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത, അല്ലെങ്കില്‍ പറയാന്‍ തയ്യാറാകാതിരുന്ന അപ്രിയ സത്യങ്ങളെ കുറിച്ചും മനസ്സ് തുറക്കുന്നു….

യാന് ശരീരത്തെ ഭയക്കുന്നുണ്ടോ ? അല്ലെങ്കില്‍ നിങ്ങളുടെ ശരീരവുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ?

ശരീരത്തെ തീര്‍ച്ചയായും ഭയക്കണം. കാരണം നമ്മള്‍ ശരീരത്തെ എങ്ങനെ പരിപാലിക്കുന്നു അതിനനസരിച്ചേ ശരീരം പ്രതികരിക്കുകയുള്ളു. ശരീരഭാരം ഒന്നോ രണ്ടോ കിലോ കൂടിയാലും കുറഞ്ഞാലും പ്രശ്‌നമില്ലെന്ന് കരുതുന്നവര്‍ക്ക് ശരീരത്തിനെ കുറച്ച് യാതൊരു ധാരണയും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഏതൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അതിന്റെതായ സമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരം എല്ലാ സമയവും നന്നായിരിക്കണം എന്നതാണ് ഈ മേഖല ആവശ്യപ്പെടുന്ന പ്രധാന കാര്യം. ചില സമയത്ത് നമ്മള്‍ ഒരു സാധാരണ മനുഷ്യസ്ത്രീ എന്നതിലുപരി നമ്മളെ അമാനുഷികമായ കഴിവുള്ളവരായാണ് അവര്‍ കണക്കാക്കുന്നത്. ഈ മേഖലയിലുള്ള 98 ശതമാനം ആള്‍ക്കാരും അവരുടെ ശരീരത്തിലും അവരുടെ പെര്‍ഫോമന്‍സിലും സംതൃപ്തരല്ല. അടുത്ത പേജില്‍ തുടരുന്നു