എഡിറ്റര്‍
എഡിറ്റര്‍
യാഹു 2000 ജീവനക്കാരെ പിരിച്ചുവിടുന്നു
എഡിറ്റര്‍
Thursday 5th April 2012 3:47pm

ഡാലസ്: വെബ് ലോകത്തെ വമ്പനായ യാഹൂ 2000 തൊഴിലാളികളെ പിരിച്ചുവിടുന്നു. യാഹുവിന്റെ ആകെ ജീവനക്കാരുടെ 14 ശതമാനം വരുമിത്. നഷ്ടത്തില്‍നിന്ന് കമ്പനിയെ രക്ഷിക്കാനാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് കമ്പനിയുടെ പുതിയ സി.ഇ.ഒ. സ്‌കോട്ട് തോംസണ്‍ പറഞ്ഞു.

2000 ജീവനക്കാരെ വെട്ടിക്കുറച്ചതിലൂടെ പ്രതിവര്‍ഷം 375 മില്യണ്‍ ഡോളര്‍ ലാഭിക്കാനാവുമെന്നാണ് യാഹുവിന്റെ കണക്കുക്കൂട്ടല്‍.. ലോകമെമ്പാടുമായി 700 മില്യണ്‍ ഉപയോക്താക്കളുണ്ടെങ്കിലും സേര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിളിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ യാഹുവിനായിട്ടില്ല.

അതേസമയം പിരിച്ചുവിടുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്ന ഇനത്തില്‍ കമ്പനിക്ക് 125 മുതല്‍ 145 മില്യണ്‍ ഡോളര്‍ വരെ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 6000ത്തോളം ജീവനക്കാരെയാണ് ചിലവുചുരുക്കലിന്റെ ഭാഗമായി യാഹു പിരിച്ചുവിട്ടത്.

Advertisement