എഡിറ്റര്‍
എഡിറ്റര്‍
ഒരേ ശബ്ദവും ഒരേ രൂപവും
എഡിറ്റര്‍
Friday 18th May 2012 3:23pm

നമ്മുടെ ശബ്ദം നമ്മുടെ രൂപത്തിനനുസരിച്ച് ഇരിക്കും എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.. എന്നാല്‍ അങ്ങനെയാണെന്നാണ് പുതിയ കണ്ടുപിടുത്തം. മുഖത്തിന്റെ ഷേപ്പിനനുസരിച്ചായിരിക്കും ഓരോ വ്യക്തിയുടേയും ശബ്ദവും സംസാരവും എന്നാണ് യു.കെ യിലെ ഗവേഷകനായ വില്ല്യം റഡ്‌ലിംഗ് പറയുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം നടത്തിയ പരീക്ഷണത്തില്‍ നിന്നും ഒരേ ഷേപ്പിലുള്ള മുഖമുള്ള ആളുകളുടെ സംസാരവും ശബ്ദവും ഏതാണ്ട് ഒരേപോലെയാണെന്നാണ് കണ്ടെത്താനായത്.

അത് തിരിച്ചറിയണമെങ്കില്‍ മുഖത്തിന്റെ ഷേപ്പ് ഏതാണ്ട് ഒരേപോലെയുള്ള കുറച്ചുപേര്‍ സംസാരിക്കുന്നത് കണ്ണടച്ചിരുന്ന് കേട്ടുനോക്കുമ്പോള്‍ അവരുടെയെല്ലാം സംസാരം ഏതാണ്ട് ഒരേപോലെയാണെന്ന് നമുക്ക് മനസ്സിലാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

അതായത് ആളുകളുടെ എല്ലിന്റെ ആകൃതിയും തൊലിയുടേയും മസിലുകളുടേയും സ്വാധീനം നമ്മുടെ വോക്കല്‍ കോഡുകളേയും ബാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ സത്യം അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ ഓരോരുത്തരുടെ തലയുടെ വലുപ്പവും ശബ്ദത്തിനെ സ്വാധീനിക്കുമെന്നാണ് പറയുന്നത്.

Advertisement