ഭാര്യയുടെ തലവേദന പല ഭര്‍ത്താക്കന്‍മാരെയും അലട്ടുന്ന പ്രശ്‌നമാണ്. ഭര്‍ത്താവ് സെക്‌സ് ആവശ്യപ്പെടുന്ന തലവേദനയാണെന്ന് ഭാര്യ പറയും. പലരും ഇതിനെ തലവേദനയായി തന്നെയാണ് കാണാറുള്ളത്. എന്നാല്‍ അങ്ങനെ തള്ളിക്കളയേണ്ട കാര്യമല്ല. ലൈംഗിക ബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഭാര്യ പ്രയോഗിക്കുന്ന ട്രിക്കാണിത്. സ്ത്രീകള്‍ എന്തുകൊണ്ടാണിങ്ങനെ പറയുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ക്ക് ഇതുവരെ അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ശാസ്ത്രീയ വിശദീകരണം ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.

ലൈംഗിക താല്‍പര്യം കുറഞ്ഞ സ്ത്രീകളുടെ തലച്ചോറ് ആരോഗ്യകരമായ സെക്‌സ് ആസ്വദിക്കുന്നവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്നാണ് ഇവര്‍ കണ്ടെത്തിയത്. തലച്ചോറിലുള്ള ഈ വ്യതിയാനമാണ് ഈ താല്‍പര്യക്കുറവിന് കാരണം. കാമവികാരമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ രക്തപ്രവാഹം കുറയുന്നതാണ് ഇവരുടെ താല്‍പര്യക്കുറവിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

അമേരിക്കയിലെ വെയിന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പുതിയ ഗവേഷണങ്ങളാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്.