തന്റെ പ്രണയകഥ ദേശീയവര്‍ത്തയാവുന്നതെങ്ങനെ: സല്‍മാന്‍ഖാന്‍
Movie Day
തന്റെ പ്രണയകഥ ദേശീയവര്‍ത്തയാവുന്നതെങ്ങനെ: സല്‍മാന്‍ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th September 2010, 4:53 pm

മുംബൈ: തന്റെയും കത്രീനയുടെയും പ്രണയകഥ ദേശീയ വരാത്തയാവുന്നത് എങ്ങിനെയാണ് മനസിലാവുന്നില്ലെന്നും പ്രാധാന്യമുള്ള എത്രയോ മറ്റു വാര്‍ത്തകള്‍ ുണ്ടെന്നും സല്‍മാന്‍ ഖാന്‍. ഒരു സ്വകാര്യ ചനലിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്.

തങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയാനുള്ളവര്‍ കാത്തിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യ റായ് അഭിഷേകിനെ വിവാഹം കഴിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും സല്‍മാന്‍ വ്യക്തമാക്കി. അഭിഷേക് നല്ല കുടുംബത്തില്‍ നിന്നുള്ളവനാണ് ഐശ്വര്യയെ സന്തോഷവതിയാക്കിയിരിക്കാന്‍ അഭിഷേകിനു കഴിയുന്നു അതു തന്നെയാണ് തനിക്കും സന്തോഷം.

ഷാരൂഖ് എന്ന നടനോട് എനിക്ക് എന്നു ബഹുമാനമാണ്. കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ സഹോദരന്‍മാരായാണ് അഭിനയിച്ചത്. ആ നല്ല ഓര്‍മകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഞങ്ങള്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ല എന്നാലും ചില തെറ്റിധാരണകള്‍ നിലനില്‍ക്കുന്നവെന്നു മാത്രം.

മാനിനെ കൊന്ന കേസില്‍ തനിക്കെതിരേ കേസു നിലനില്‍ക്കുന്നില്ല.കഴിഞ്ഞ 11 വര്‍ഷമായി എവിടെ പോവുകയാണെങ്കിലും ജോധ്പൂര്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയാണ്് താന്‍ പോകുന്നതെന്നും സല്‍മാന്‍ വ്യക്തമാക്കി.

2002ല്‍ സല്‍മാന്റെ കാറിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ട കേസിലും സല്‍മാന്‍ പ്രതിയാണ്. തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അതെന്നും ഇപ്പോഴും അതിലൂടെ പോവുമ്പോള്‍ തന്റെ ഡ്രൈവറുടെ മുഖം ഓര്‍മവരുമെന്നും സല്‍മാന്‍ പറയുന്നു. കോടതിയുടെ വിധി എന്താവുമെന്ന് കാത്തിരിക്കുകയാണ് സല്‍മാന്‍