കോഴിക്കോട്: സി.പി.ഐ.എമ്മിന് അമേരിക്കയോട് ഭിന്നതയില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി കൃഷ്ണമൂര്‍ത്തി. ഇടതുഭരണകാലത്ത് വി.എസ് അച്യുതാന്ദന്‍, പിണറായി വിജയന്‍, തോമസ് ഐസക്, എം.എ ബേബി എന്നിവര്‍ നിക്ഷേപം സംബന്ധിച്ച് യു.എസ് പ്രതിനിധികളുമായി ചര്‍ച്ചനടത്തിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാറിയ കാലത്ത് അമേരിക്കന്‍ വിരുദ്ധ നിലപാടല്ല സി.പി.ഐ.എമ്മിനുള്ളത്. സാമ്രാജ്യത്വവിരുദ്ധ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അതിനെ അമേരിക്കന്‍ വിരുദ്ധ നിലപാടായി മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വി.എസും പിണറായിയും പറഞ്ഞതില്‍ ഭിന്നതയുണ്ടെന്ന് കരുതുന്നില്ലെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു. എന്നാല്‍ വി.എസ് മോശം മുഖ്യമന്ത്രിയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞതായുള്ള വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.