മെത്രാന്‍ കായല്‍ പദ്ധതി നടപ്പാക്കില്ല:വിഎസ്
Kerala
മെത്രാന്‍ കായല്‍ പദ്ധതി നടപ്പാക്കില്ല:വിഎസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 2:37 pm

കോട്ടയം: വിവാദമായ മെത്രാന്‍ കായല്‍ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍. മെത്രാന്‍കായല്‍ നികത്തിക്കൊണ്ടുള്ള ഒരു വികസന പദ്ധതിയും നടപ്പാക്കില്ല. കായല്‍ തീരത്തുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കില്ല.

ലോട്ടറയുമായി ബന്ധപ്പെട്ട തന്‍റെ നിലപാട് തോമസ് ഐസക്കിനെ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പാസാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.