106 വ­യ­സ്സിലും ഇ­സാ ബ്ലിത്ത് കന്യക
Movie Day
106 വ­യ­സ്സിലും ഇ­സാ ബ്ലിത്ത് കന്യക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 10:34 am

ലണ്ടന്‍: 106 വ­യ­സ്സു­ണ്ട് ബ്രി­ട്ടീ­ഷു­കാ­രിയാ­യ ഇ­സാ ബ്ലി­ത്തിന്. അ­വി­വാ­ഹി­ത­യാ­ണ് എ­ന്നു മാ­ത്ര­മല്ല താന്‍ ക­ന്യ­ക­യു­മാ­ണെ­ന്നാ­ണ് ഇ­സ­യ­മ്മൂ­മ­യു­ടെ വാദം. താന്‍ ഇ­തു വ­രെ ഒ­രാ­ളെ ചു­ബി­ച്ചി­ട്ടു പോ­ലു­മി­ല്ലെ­ന്നാണ് ഇ­വര്‍ പ­റു­ന്നത്. അ­താ­ണത്രെ അ­വ­രു­ടെ ആ­യു­സ്സി­ന്റെ ബലം.
ഇ­സ ബ്ലി­ത്തി­ന്റെ വാ­ക്കു­ക­ളില്‍ ക­ന്യ­ക­യാ­യി­രി­ക്കു­ന്ന­താ­ണ് ആ­രോ­ഗ്യ­ത്തി­ന്റെ ര­ഹ­സ്യ­ം. ത­നി­ക്കൊ­രി­ക്കലും ഒ­രു പ്ര­ണ­യ­ത്തി­ന്റെ ആ­വശ്യം തോ­ന്നി­യി­ട്ടില്ല; ഒ­രു പു­രു­ഷ­ന്റെ­യും.1904ലാ­ണ് ബ്ലി­ത്ത് ജ­നി­ച്ച­ത്.

35 വര്‍­ഷം ഒ­രു വി­സ്­കി മു­ത­ലാ­ളി­യു­ടെ സെ­ക്ര­ട്ട­റി­യാ­യി­രു­ന്നു ബ്ലി­ത്ത്. എ­ഡിന്‍ബര്‍­ഗിലെ ഫഌവര്‍ ക്ല­ബിലും പ­ള്ളി­ക­ളില്‍ പാ­ട്ടുപാ­ടി­യും, ഉ­ദ്യാ­ന­പാ­ല­നവും ന­ട­ത്തി­യു­മാ­ണ് ഇ­സാ ബ്ലി­ത്ത് ത­ന്റെ ജീ­വി­തം നീ­ക്കി­യി­രു­ന്ന­ത്. ജീ­വി­ത­കാ­ലം മു­ഴു­വനും തി­ര­ക്കി­ട്ട ഒ­രു ജീ­വി­ത­ത്തി­നു­ട­മ­യാ­യി­രു­ന്നു ­ഇ­വര്‍ എ­ന്ന് ബ­ന്ധു ഷീ­ന പ­റ­യു­ന്നു.

ആ­റു സ­ഹോ­ദ­രന്‍­മാരും സ­ഹോ­ദ­രി­മാ­രും ഉ­ണ്ടാ­യി­യി­രു­ന്ന ഇ­സ വീ­ട്ടി­ലെ മൂ­ത്ത മ­ക­ളാ­യി­രു­ന്നു.സ­ങ്ക­ട­പ്പെ­ടാന്‍ ഇ­വ­രു­ടെ പ­ക്കല്‍ സ­മ­യ­മില്ല­ത്രെ.