കൊല്ലം: ഇന്ന് നടന്ന എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷന് നേതൃത്വം നല്കുന്ന പാനലിന് ഉജ്ജല വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വെള്ളപ്പള്ളിയുടെ പാനലിന് 7582 വോട്ടുകള്‍ ലഭിച്ചു. ഗോകുലം ഗോപാലന്റെ പാനലിന് 844 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വെള്ളാപ്പള്ളി നടേശന് 7635 ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ച വെള്ളാപ്പള്ളി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ഡോ എം എന്‍.സോമനു 7532 വോട്ടുകള്‍ ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്കു 7289 വോട്ടും ദേവസ്വം സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച അരയാക്കണ്ടി സന്തോഷിനു 7489 വോട്ടും ലഭിച്ചു. കൊല്ലം എസ് എന്‍ കോളേജില്‍ നടന്ന 8,606 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 90.5 ശതമാനമായിരുന്നു പോളിങ്
