എഡിറ്റര്‍
എഡിറ്റര്‍
ബംഗാളില്‍ യു.എസ് നിക്ഷേപം നടത്തുമെന്ന് മമത
എഡിറ്റര്‍
Monday 7th May 2012 3:55pm

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ അമേരിക്ക പുതിയ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഹിലരി ക്ലിന്റര്‍ ഉറപ്പുനല്‍കിയതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിന്റെ വികസനത്തിനും സാംസ്‌കാരിക പരിപാടികള്‍ക്കും അമേരിക്ക സഹായം നല്‍കുമെന്നും മമത വ്യക്തമാക്കി.

‘ കഴിഞ്ഞ കാലത്തെ രാഷ്ട്രീയ സാഹചര്യം മൂലം നടക്കാതെ പോയ വിദേശ നിക്ഷേപം പശ്ചിമബംഗാളില്‍ ഉണ്ടാവും.’ ഹിലരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മമത പറഞ്ഞു.

അതേസമയം, ബംഗ്ലാദേശുമായുള്ള ടീസ്ത ജല വിതരണകരാര്‍, ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വന്നില്ലെന്നും മമത അറിയിച്ചു. ഐ.ടി, സോഫ്റ്റ്‌വെയര്‍, വിദ്യാഭ്യാസം, നിര്‍മാണം, ടൂറിസം, ആരോഗ്യം എന്നീ മേഖലയിലാവും ഈ നിക്ഷേപം കൊണ്ടുവരികയെന്നും അവര്‍ വ്യക്തമാക്കി.

34 വര്‍ഷത്തിനുശേഷം ബംഗാളില്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ മാറ്റത്തെ ക്ലിന്റണ്‍ സ്വാഗതം ചെയ്യുന്നതായി മമത അറിയിച്ചു. പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെയും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള കഴിവിനെയും ക്ലിന്റണ്‍  അഭിനന്ദിച്ചതായും മമത വ്യക്തമാക്കി.

Malayalam News

Kerala News in English

Advertisement