സോള്‍: യു.എസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം മഞ്ഞക്കടലില്‍ തുടങ്ങി. നാലു ദിവസത്തെ സൈനിക അഭ്യാസമാണ് നടക്കുന്നത്. ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ താക്കീതായിട്ടാണ് സൈനിക അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയുടെ ആണവ വാഹിനിക്കപ്പലായ യു.എസ്.എസ് ജോര്‍ജ് വാഷിംഗ്ടണ്‍ ഉള്‍പ്പെടെ പത്ത് യുദ്ധക്കപ്പലുകള്‍ സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ദക്ഷിണ കൊറിയന്‍ അതിര്‍ത്തി ദ്വീപിലേക്ക് ഉത്തരകൊറിയ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് -ദക്ഷിണ കോറിയന്‍ സൈനികാഭ്യാസവും.

ദക്ഷിണ ഉത്തരകൊറിയയുടെ അതിര്‍ത്തി പ്രദേശമായ ടിയാന്‍ സിറ്റിയിലാണ് സൈനിക അഭ്യാസം നടക്കുന്നത്.

മഞ്ഞക്കടലില്‍ നടക്കുന്ന സൈനിക അഭ്യാസത്തിനെതിരെ ചൈന രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സൈനിക അഭ്യാസവുമായി മുന്നോട്ടുപോയാല്‍ ഗുരുതരമായി പ്രത്യാഘാതമുണ്ടാകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.