മുഖ്യമന്ത്രി പങ്കെടുത്താല്‍ സംവാദത്തിന് തയ്യാര്‍: ഉമ്മന്‍ ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്ക്
Saturday, 4th September 2010, 10:59 am
കോഴിക്കോട്: ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട പരസ്യസംവാദത്തില്‍ മുഖ്യമന്ത്രി പങ്കെടുത്താല്‍ താനുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരസ്യസംവാദിത്തിന് യു ഡി എഫ് തയ്യാറാണെന്നും അത് നേരത്തേ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
എവിടെവച്ചാണെങ്കിലും പരസ്യസംവാദത്തിന് യു ഡി എഫ് പ്രതിനിധിയെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈമാസം ഏഴിന് കോഴിക്കോട്ടുവച്ച് പരസ്യ സംവാദത്തിന് തയ്യാറാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള സംവാദമല്ല ജനങ്ങള്‍ക്ക ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
