ആര്‍.ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2012, 4:45 pm
രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇന്ന് രാവിലെ അഞ്ചുമണിയോടെ ശെല്‍വരാജ് ഒരു യു.ഡി.എഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും വി.എസ്. പറഞ്ഞു.
