മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ യു.പി.എക്ക് സമാജ് വാദി പാര്‍ട്ടിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പിന്തുണ വേണമെന്ന് ശരദ് പവാര്‍ മുംബൈയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒരു ഈഗോ വിഷയമായി കാണേണ്ടതില്ലെന്നും തിരഞ്ഞടുപ്പ് ജയിക്കാന്‍ തങ്ങള്‍ക്ക് തീര്‍ച്ചയായും മുലായം സിങിന്റെയും മമതയുടെയും പിന്തുണ വേണമെന്നും ശരദ് പവാര്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പവാര്‍ പറഞ്ഞു. പൊതുസമ്മതരായ ആരെയും താന്‍ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ആദ്യം യു.പി.എക്ക് രണ്ട് ലക്ഷം വോട്ടിന്റെ കുറവ് നികത്താനുണ്ടെന്നും അതിന് ശേഷം പേരുകള്‍ നിര്‍ദേശിക്കാമെന്നുമാണ് താന്‍ പറഞ്ഞിരുന്നതെന്ന് പവാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സ്ഥിതി രാഷ്ട്രീയ സ്ഥിതി അത്രയ്ക്ക് അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ അതൊന്നും തിരഞ്ഞെടുപ്പില്‍ ബാധമാകില്ലെന്നും പവാര്‍ പറഞ്ഞു.

 

 

Malayalam News

Kerala News in English