യു കലാനാഥന്റെ വീടിന് നേരെ ആക്രമണം
Kerala
യു കലാനാഥന്റെ വീടിന് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd July 2011, 10:55 am

പരപ്പനങ്ങാടി: യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് യു.കലാനാഥന്റെ വീടിനു നേരെ ആക്രമണം.
വള്ളിക്കുന്നിലുള്ള വീടിനുനേരെ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനലുകളും വാതിലും ആക്രമണത്തില്‍ തകര്‍ന്നു. പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്കും തകര്‍ത്തിട്ടുണ്ട്. സംഭവ സമയം കലാനാഥന്‍ വീട്ടിലുണ്ടായിരുന്നില്ല. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കലാനാഥന്‍ വ്യക്തമാക്കി. വീട്ടുകാര്‍ ഉണര്‍ന്നത് മനസ്സിലാക്കിയ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കലാനാഥന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു കലാനാഥന്‍ ആവശ്യപ്പെട്ടത്. അത് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്നും പൊതുജനങ്ങളുടെ സ്വത്താണെന്നും കലാനാഥന്‍ വ്യക്തമാക്കിയിരുന്നു.

തന്റെ പ്രസ്താവനയില്‍ പ്രകോപിതരായ ഹിന്ദു തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കലാനാഥന്‍ വ്യക്തമാക്കി.