എഡിറ്റര്‍
എഡിറ്റര്‍
ഇനി ട്വിറ്ററും നിങ്ങളെ ട്രാക്ക് ചെയ്യില്ല
എഡിറ്റര്‍
Friday 18th May 2012 12:52pm

ഇനിമുതല്‍ ട്വിറ്ററും നിങ്ങളെ ട്രാക്ക് ചെയ്യില്ല. ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് ട്വിറ്റര്‍ ഡു നോട് ട്രാക്ക് പോളിസിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത്രയും കാലം ഓണ്‍ലൈന്‍ സംവിധാനം ട്വിറ്റര്‍ ട്രാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഗൂഗിള്‍ ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ട്വിറ്റര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ സഹായത്തോടെയാണ് ട്വിററര്‍ ഡു നോട്ട് ട്രാക്ക് പോളിസിയുമായി വരുന്നത്. മറ്റ് ബ്രൗസറുകളായ ഫയര്‍ഫോക്‌സ് മൈക്രോസോഫ്റ്റ് കോപ്‌സ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ആപ്പിള്‍ സഫാരി തുടങ്ങിയവയിലൂടെ ഡു നോട്ട് ട്രാക്ക് ഓപ്ഷന്റെ കോഡ് അയയ്ക്കും.

ട്രാക്ക് ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകുള്ളൂ. അതിനായി ആദ്യമേ ഉപയോക്താക്കള്‍ അപേക്ഷിക്കേണ്ടതാണ്. സ്വകാര്യത ഉറപ്പുവരുത്തുക എന്ന ട്വിറ്ററിന്റെ പുതിയ പോളിസിയുടെ ഭാഗമാണ് ഇത്.

ട്വിറ്ററിന്റെ ഈ പുതിയ പോളിസിയെ സ്വാഗതം ചെയ്യുന്നതായി മൊസ്സില ഗ്രൂപ്പ് അറിയിച്ചു. കൂടുതല്‍ ആളുകളെ ട്വിറ്ററിലേക്ക് അടിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്. ട്വിറ്ററിന് പിന്നാലെ മറ്റ് നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ഇതേ പാത പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

Advertisement