ഗുവാഹത്തി: ഗുവാഹത്തിക്കു സമീപം അസറയില്‍ എക്‌സ്പ്രസ് പാസഞ്ചര്‍ പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. 50 പേര്‍ക്ക് പരുക്കേറ്റു.

ന്യൂ ബൊംഗെഗയോണില്‍ നിന്നും ഗുവാഹത്തിയിലേക്കു വന്ന എക്‌സ്പ്രസിന്റെ എഞ്ചിനും അഞ്ചു കമ്പാര്‍ട്ടുമെന്റുകളുമാണ് ഇന്നു രാവിലെ 9.30പാളം തെറ്റിയത്.

Subscribe Us:

ട്രെയിന്‍ വരുന്നത് അറിയാതെ ട്രാക്കിലേക്ക് കടന്ന ജെ.സി.ബിയില്‍ ഇടിച്ചതാണ് അപകടം ഉണ്ടായത്. അസറയ്ക്കും മിര്‍സ സ്‌റ്റേഷനും മധ്യേ ആളില്ലാത്ത ലെവില്‍ക്രോസിലാണ് അപകടം.

പരുക്കേറ്റവരെ മിര്‍സ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. റെയില്‍വേയുടെ രക്ഷാദൗത്യ തീവണ്ടി സംഭവസ്ഥലത്തേക്ക് തിരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Malayalam News

Kerala News In English