ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കപ്പല്‍ ദുരന്തത്തിനിരയായ ടൈറ്റാനിക്കിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വന്നു. 2.5 മൈല്‍ ആഴത്തില്‍ നിന്നും രണ്ടു റോബോട്ടുകളുടെ സഹായത്തോടെ ആര്‍ എം എസ് ടൈറ്റാനിക് ഗ്രൂപ്പാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഇതിനു മുന്‍പും ടൈറ്റാനിക് ചിത്രങ്ങള്‍ പകര്ത്തിയിട്ടുണ്ടങ്കിലും അതിലേറെ വ്യക്തതയുള്ളതാണ് പുതിയ ചിത്രങ്ങള്‍. ആയിരത്തോളം ചിത്രങ്ങളും മണിക്കൂറുകള്‍ നീളുന്ന വീഡിയോ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്.
1985 മുതല്‍ ടൈറ്റാനിക്കിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ വിവിധ തരത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
1912ല്‍ 2223 യാത്രക്കാരുമായി സതാംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പുറപ്പെട്ടതായിരുന്നു ടൈറ്റാനിക്ക്. യാത്ര തുടങ്ങി രണ്ടു മണിക്കൂറും നാല്‍പ്പത് മിനിറ്റിനും പിന്നിട്ട ശേഷമാണ് മഞ്ഞുമലയിലിടിച്ച് തകര്‍ന്നത്. അപകടത്തില്‍ 1517 പേരാണ് മരിച്ചത്.
