മനോഹരമായ മുടിക്കുവേണ്ടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. മുടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പണ്ടത്തെക്കാളേറെയാണിപ്പോള്‍. മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടിപ്പോകള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ട്.

മുടി ശരിയായ രീതിയില്‍ സംരക്ഷിക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളുമുണ്ടാകുന്നത്. മുടി സംരക്ഷിക്കാനുള്ള ചില പൊടിക്കൈകളിതാ

ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും മുടിയിലെ അഴുക്കുകളയുക

നിങ്ങള്‍ ദിവസവും കുളിക്കുമായിരിക്കാം. ശരീരം മുഴുവന്‍ തേച്ചു വൃത്തിയാക്കുന്നുമുണ്ട്. എന്നാല്‍ മുടിയുടെ കാര്യത്തില്‍ ചെയ്യുന്നതോ? വെറുതെ നനച്ച് തോര്‍ത്തുകൊണ്ട് ഉണക്കും. എന്നാല്‍ മുടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങള്‍ അവിടത്തന്നെയുണ്ടാവും. അതികൊണ്ടുതന്നെ ആഴ്ച രണ്ടുതവണയെങ്കിലും ഷാമ്പൂവോ, താളികളോ ഉപയോഗിച്ച് മുടിയിലെ അഴുക്കു കളയണം.

നിങ്ങളുടെ മുടിയുടെ സ്വഭാവം മനസ്സിലാക്കുക.

സാധാരണയായി മൂന്ന് തരത്തിലുള്ള മുടിയാണുള്ളത്. സാധാരണ മുടി, എണ്ണമയമുള്ള മുടി, വരണ്ട മുടി എന്നിവ. അതുകൊണ്ടുതന്നെ നിങ്ങളുടെ മുടി ഇതില്‍ ഏത് വിഭാഗത്തില്‍പെടുന്നു എന്ന് മനസ്സിലാക്കണം.

ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

നമ്മുടെ മുടിയുടെ ph മൂല്യം 4.5നും 5.5നും ഇടയിലുള്ളതാണ്. ഓയിലി ഹെയറാണെങ്കില്‍ അത് കുറച്ചുകൂടി അസഡിക് ആയിരിക്കും. വരണ്ടതാണെങ്കില്‍ കൂടുതല്‍ ആല്‍ക്കലൈന്‍ ആയിമാറും. അതുകൊണ്ട് ph മൂല്യം മനസിലാക്കിയിട്ട് വേണം ഏത് ഷാമ്പൂ ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍.

കണ്ടീഷണര്‍ ഉപയോഗിക്കുക
നിങ്ങളുടെ മുടി വെള്ളവുമായി കൂടിച്ചേരുമ്പോള്‍ മുടിയുടെ മുകളിലത്തെ പാളി വീര്‍ത്ത് വലുതാകും. അതിനെ പഴയപോലെ നിലനിര്‍ത്തണമെങ്കില്‍ കണ്ടീഷണര്‍ ഉപയോഗിക്കണം.

നല്ല സാധനങ്ങള്‍ തിരഞ്ഞെടുക്കുക

കണ്ടീഷണറിന്റെ കാര്യത്തിയാലും, ഷാമ്പൂവിന്റെ കാര്യത്തിലായാലും നിങ്ങളുടെ മുടിക്ക് യോജിച്ച തരത്തിലുള്ളവ തിരഞ്ഞെടുക്കുക.