ഒരു നോട്ടത്തില്‍ എല്ലാമുണ്ട്. അതുകൊണ്ട് കണ്ണുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. കണ്ണുകള്‍ സുന്ദരമാക്കുന്നതില്‍ മേക്കപ്പിനും വലിയൊരു പങ്കുണ്ട്. അത്തരം ചില മേക്കപ്പുകളും അവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

കണ്ണിനു ചുറ്റും കണ്‍സീലര്‍ പുരട്ടുക. കണ്‍പോളകളിലുണ്ടാകുന്ന കറുപ്പ് നിറം മറയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കും.

ഐ ബെയ്‌സ് ഉപയോഗിക്കുക ഐ ഷാഡോ കുറേ സമയം നിലനിര്‍ത്താന്‍ ഇതുകൊണ്ട് കഴിയും. ഐ ഷാഡോ ഉപയോഗിക്കുന്നതിന് മുമ്പ് ഐ ബേസ് നന്നായി പുരട്ടണം.
ഐ ഷാഡോ കണ്‍പോളകള്‍ തൊട്ട് പുരികം വരെ ഐ ഷാഡോ പുരട്ടണം. ഇളം നിറത്തിലുള്ള ഐ ഷാഡോകളാണ് നല്ലത്.

ഐ ലൈനര്‍: കടും നിറത്തിലുള്ള ഐ ലൈനര്‍ ഉപയോഗിക്കണം. കണ്ണിന്റെ മുകളിലെയും താഴത്തെയും പോളകളില്‍ ഐ ലൈനര്‍ ഉപയോഗിക്കണം. അറ്റങ്ങളില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ഹൈലൈറ്റര്‍: ഹൈലൈറ്റര്‍ ഉപയോഗിച്ച് കണ്ണിന്റെ ഉള്‍ഭാഗം മനോഹരമാക്കണം. പിങ്ക് ഗോള്‍ഡന്‍ കളര്‍ ഹൈലൈറ്റര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
കണ്‍പീലികളില്‍ ഹൈലൈറ്റര്‍ ഉപയോഗിച്ചശേഷം കൈകള്‍കൊണ്ട് വിരലുകള്‍ കൊണ്ട് ഭംഗിവരുത്തണം.