മിയാമി: ഫ്‌ളോറിഡയില്‍ പരിശീലനത്തിനിടെ വിമാനം തകര്‍ന്നു മൂന്നുപേര്‍ മരിച്ചു. വ്യോമാഭ്യാസത്തിനു സഹായികളായിരുന്ന മൂന്നുപേരാണ് മരിച്ചത്. സിവിലിയന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് യു.എസ് വക്താവ് മേജര്‍ വെസ് ടൈസര്‍ അറിയിച്ചു.

ഗ്രൗണ്ട് കണ്‍ട്രോളറുടെ പരിശീലനത്തിനായി സ്വകാര്യ വിമാന കമ്പനിയില്‍നിന്നു വാടകയ്‌ക്കെടുത്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിശീലനം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വിമാനം തകരുകയായിരുന്നു. അതേസമയം അപകടകാരണം സംബന്ധിച്ച് യു.എസ് സേന പ്രതികരിച്ചിട്ടില്ല.