എഡിറ്റര്‍
എഡിറ്റര്‍
ആയിരങ്ങളെ അഭയാര്‍ത്ഥികളാക്കുന്ന കോംഗോ കലാപം
എഡിറ്റര്‍
Saturday 19th May 2012 1:30pm


സര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും തമ്മിലുള്ള ഏറ്റു മുട്ടലുകള്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കിക്കൊണ്ടിരിക്കുകയാണ്. മാനവികമായൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍ കോംഗോ.

വിമതരുടെ അധീശത്തിലുള്ള കിക്കന്‍ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച്ച സര്‍ക്കാര്‍ ഷെല്‍ വര്‍ഷിക്കുകയായിരുന്നു. വടക്കന്‍ കിവു പ്രദേശങ്ങളപ്പാടേ തകര്‍ന്നു.

കിഴക്കില്‍ വിമതരെ പൂര്‍ണ്ണമായും തുരത്തി എന്നാണ് സര്‍ക്കാര്‍ ഇതിനോടകം അവകാശപ്പെടുന്നത്. ഇവിടെ നിന്നും അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുയാണ്. റവാണ്ട, ഉഗാണ്ട തുടങ്ങി സമീപ രാജ്യങ്ങളിലേയ്ക്കാണ് ഇവര്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നത്.

നവംബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പു കാലത്തു നടന്ന കലാപത്തില്‍ മാത്രം 300000 അഭയാര്‍ത്ഥികളാണ് പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ തന്നെ കഴിഞ്ഞ മൂന്നാഴ്ച്ചകളില്‍ 8000 അഭയാര്‍ത്ഥികള്‍ റവാണ്ടയിലേയ്ക്ക് ചേക്കേറി. 55000 അഭയാര്‍ത്ഥികള്‍ നിലവില്‍ റവാണ്ടയിലുണ്ട്.

30000ത്തോളം പേര്‍ ഈ മാസം ഉഗാണ്ടയിലേയ്ക്ക് ചേക്കേറി. 175000 അഭയാര്‍ത്ഥികള്‍ നിലവില്‍ പല പ്രദേശങ്ങളില്‍ നിന്നായി ഇവിടെയുണ്ട്.

സ്ഥലം വിട്ടു പോകുന്ന അവസ്ഥ ഡെമോക്രാറ്റിക്ക് കോംഗോയില്‍ വലിയ വെല്ലുവിളിയായി തുടരുന്നുണ്ടെന്ന് യു.എന്നിന്റെ അഭയാര്‍ത്ഥി ഉന്നത ഉദ്യോഗസ്ഥന്‍ അന്റോണിയോ ഗുത്തെറെസ്സ് ഒരു സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കാര്‍ സൈന്യം ഇവിടെ ആക്രമണം ആരംഭിച്ചത്. മസിസി പ്രാന്തപ്രദേശത്താണ് ആക്രമണം തുടങ്ങുന്നത്. 2009ല്‍ ദേശീയ സൈന്യത്തില്‍ ചേര്‍ന്നവരും പിന്നീട് പരിതാപകരമായ അവസ്ഥയില്‍ നഷ്ടം സഹിക്കേണ്ടി വന്നവരുമാണ് വിമതരായി മാറിയത്.  ജനകീയ പ്രതിരോധ ദേശീയ കോണ്‍ഗ്രസ്സ് എന്ന വിമത വിഭാഗത്തിലെ മുന്‍ അംഗങ്ങളുമായി ചേര്‍ന്നുകൊണ്ടാണ് പുതിയ സൈനിക വിഭാഗം മാര്‍ച്ച് 23 മൂവ്‌മെന്റിന് (എം.23) എന്ന വിമത പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.

 

Advertisement