ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വിദ്യകളും നമ്മള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ തന്നെയാണ് നമ്മുടെ ചര്‍മത്തെ നശിപ്പിക്കുന്നത്. അത്തരം ചില കാര്യങ്ങളിതാ.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക

ദിവസവും രണ്ട് ലിറ്റര്‍ വെള്ളം നിങ്ങളുടെ ശരീരത്തിന് ആവശ്യമാണ്. ഇതില്‍ പകുതി വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. ബാക്കി പകുതി ചര്‍മത്തിനാണ്. എന്നാല്‍ ആവശ്യത്തിന് വെള്ളം ചര്‍മത്തിന് കിട്ടാതിരുന്നാല്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ചര്‍മത്തെ മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തം ബാധിക്കും.

മുഖക്കുരു പൊട്ടിക്കുന്നത്

ഇത് നമ്മള്‍ ചിലപ്പോള്‍ അശ്രദ്ധമായി ചെയ്യുന്നതായിരിക്കാം. അല്ലെങ്കില്‍ ഇത് ഒരു ശീലം പോലെ കൊണ്ടു നടക്കുന്നവരുമുണ്ട്. മുഖക്കുരുവിന് നിങ്ങളുടെ മുഖത്തെ എക്കാലവും നശിപ്പിക്കാനാവില്ല. എന്നാല്‍ മുഖക്കുരു പൊട്ടിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ മുഖത്തെ നശിപ്പിക്കും. അതിനാല്‍ മുഖക്കുരു പൊട്ടിച്ചുകളയാതെ ഏതെങ്കിലും ചര്‍മ രോഗ വിദഗ്ദനെ കണ്ട് അത് പരിഹരിക്കുകയാണ് വേണ്ടത്.

തെറ്റായി രീതിയില്‍ ഷേവ് ചെയ്യുന്നത്
പുരുഷന്‍മാര്‍ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണിത്. താടിരോമം വളരുന്നതിന് എതിര്‍ ദിശയില്‍ ഷേവ് ചെയ്യുന്നത് ഇന്‍ഫെക്ഷന് ഇടയാക്കും.

നല്ലവെയിലുള്ള സ്ഥലങ്ങളില്‍ സണ്‍സ്‌ക്രീനില്ലാതെ പ്രവേശിക്കല്‍

നന്നായി സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ചര്‍മത്തിന് ഉണ്ടാവരുത്. പ്രത്യേകിച്ച് ഉയരമുള്ള പ്രദേശങ്ങളില്‍ നിന്ന്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ത്വക്ക് കേന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്.

പ്രോട്ടീന്‍ മാത്രമുള്ള ആഹാരക്രമം ശീലിക്കല്‍

ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് ആദ്യം ചര്‍മത്തെയാണ് ബാധിക്കുക. പ്രോട്ടീന്‍ മാത്രം പോര നിങ്ങളുടെ ശരീരത്തിന്. വിറ്റാമിനുകളും ധാതുക്കളും, എല്ലാം ആവശ്യമാണ്.

രാത്രി വൈകിയുള്ള പാര്‍ട്ടികള്‍

രാത്രി നിങ്ങളുടെ ശരീരത്തിന് ഉറക്കം ആവശ്യമാണ്. പക്ഷേ ചര്‍മത്തിന് അതാവശ്യമില്ല. എന്നാല്‍ ശരീരം ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ ചര്‍മം ക്ഷീണിക്കും.

അനാവശ്യമായ സമ്മര്‍ദ്ദം

അനാവശ്യമായ സമ്മര്‍ദ്ദം നിങ്ങളുടെ ഹൃദയത്തെയും, ബ്ലഡ് പ്രഷറിനെയും മാത്രമല്ല ബാധിക്കുന്നത്. ഇത് ത്വക്കിനെയും ബാധിക്കും. കൂടാതെ ചര്‍മത്തിനുണ്ടായ ചെറിയ മാറ്റങ്ങളെ അശ്രദ്ധമായി കാണാതെ അത് ചികിത്സിക്കേണ്ടതാണ്.