എഡിറ്റര്‍
എഡിറ്റര്‍
അല്‍ഷിമേഴ്‌സ് രോഗത്തിനു കാരണമായ പ്രോട്ടീന്‍ കണ്ടെത്തി
എഡിറ്റര്‍
Tuesday 8th May 2012 11:51pm

Science Newsഎലികളുടെ മസ്തിഷ്‌കത്തില്‍ പടരുകയും അതിനെ തകര്‍ക്കുകയും ചെയ്തുകൊണ്ട് അല്‍ഷിമേഴ്‌സ് വര്‍ദ്ധിപ്പിക്കുന്ന പ്രോട്ടീന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പ്രക്രിയയാണ് മനുഷ്യ മസ്തിഷ്‌ക്കത്തിലും നടക്കുന്നതെങ്കില്‍ അല്‍ഷിമേഴ്‌സ് എങ്ങനെയാണ് ആരംഭിക്കുന്നതെന്ന പ്രതിഭാസം വിശദീകരിക്കാനാവുമെന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞര്‍. മാത്രവുമല്ല അതിനെ തടയാനാവുമെന്നും അവര്‍ കരുതുന്നു.

മസ്തിഷ്‌കത്തില്‍ എ-ബീറ്റ എന്ന പ്രോട്ടീന്റെ അമിതമായ സാനിദ്ധ്യമാണ് ഈ രോഗത്തിന്റെ ആദ്യ സവിശേഷത എന്ന് മിക്ക അല്‍ഷിമേഴ്‌സ് ഗവേഷകരും തിരിച്ചറിഞ്ഞിട്ടുണ്ട്. 42 പ്രോട്ടീന്‍ സഖ്യത്തിലൂടെ ശൃംഖലാരൂപത്തില്‍ അമിനോ ആസിഡിന്റെ രൂപം ഇത് ആര്‍ജ്ജിക്കുന്നു.

എ-ബീറ്റാ പ്രോട്ടീന്റെ പുതിയരൂപത്തിലുള്ള ശൃംഖലയില്‍ ആദ്യ രണ്ട് അമിനോ ആസ്ഡുകള്‍ ഇല്ലാ എന്നാണ് പഠനത്തിനത്തില്‍ തെളിഞ്ഞിരിക്കുന്നത്. നാളിതുവരെയുള്ള പഠനം ഈ ഘടകത്തെ കണ്ടിരുന്നില്ല. വിര്‍ജീനിയ സര്‍വ്വകലാശാലയിലെ ജോര്‍ജ് ബ്ലൂം പറഞ്ഞു. പൈറോഗ്ലൂറ്റമൈലേറ്റഡ് എ-ബീറ്റ അഥവാ പി.ഇ. എ-ബീറ്റ (pE A-Beta) എന്നാണ് ഈ അമിനോ അസിഡ് ശൃംഖലയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

‘ഇത് ഈ രോഗത്തെ പറ്റിയുള്ള പുതിയൊരു വീക്ഷണം മുന്നോട്ടുകൊണ്ടു വരും’, ഹാര്‍വാര്‍ഡ് മെഡിക്കല്‍സ്‌ക്കൂളിലെ റുഡി ടാന്‍സി പറഞ്ഞു. മസ്തിഷ്‌ക്കത്തിലെ എ-ബീറ്റയുടെ അളവിലെ കൂടുതലിനെ പരിശോധിക്കുന്നതിനുമപ്പുറം അതിന്റെ മോളിക്യൂളില്‍ നടക്കുന്ന മാറ്റത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹ8ം അഭിപ്രായപ്പെട്ടു.

Advertisement