എഡിറ്റര്‍
എഡിറ്റര്‍
പെണ്ണാണ്, പെണ്ണാണ്, പെണ്ണ് തന്നെയാണ് എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്ന ഫേസ്ബുക്ക് ജീവിതം
എഡിറ്റര്‍
Friday 14th August 2015 4:11pm

മലയാളി ആണുങ്ങളുടെ സൈബര്‍ ആക്രമണത്തില്‍ ചത്തുപോയ എന്റെ facebook പ്രൊഫൈലിനു വീണ്ടും ജീവന്‍ കൊടുക്കുന്നതും അവര്‍ തന്നെയാണ്, ചുംബനസമര ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പെഴുതാന്‍ മത്സരിച്ചുകൊണ്ട്. മൂന്നു വര്‍ഷത്തിനിപ്പുറം ആള്‍ക്കൂട്ടത്തിന്റെ വലിപ്പം കൂടിയെങ്കിലും സ്വഭാവത്തിനു മാറ്റമുണ്ടായില്ല, പണ്ട് ഇന്‍ബോക്‌സില്‍ രഹസ്യമായെഴുതിയത് ഇത്തവണ പരസ്യമായെഴുതി എന്ന് മാത്രം.


arundhati-b-2

arundhati-b-pro-pic


| ഒപ്പിനിയന്‍  |  അരുന്ധതി ബി |


 

“ഫ്യൂഡല്‍ മൂല്യബോധമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള സ്ത്രീകള്‍ patriarchyയെ ചുമക്കുന്നത് കണ്ടാണ് വളര്‍ന്നത്. എന്റെ ജീവിതം ആ മൂല്യ വ്യവസ്ഥയോടുള്ള നിരാസമാണ്.”

 

വിപ്ലവം ചരിത്രത്തിനു അയവിറക്കാനുള്ള ഒരു വാക്ക് മാത്രമെന്ന് (!) കരുതിയ എന്റെ പതിനേഴു വര്‍ഷയങ്ങളെ തിരുത്തിക്കൊണ്ടാണ് അറബ് വസന്തമെത്തിയത്.. തോക്കിന്‍ കുഴലിലൂടെയല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ ‘മുല്ലപ്പൂ വിപ്ലവം’. നേതാക്കളും അനുചാരകരുമില്ലാതെ, തമ്മില്‍ അറിയാത്ത ഒരുകൂട്ടം ആളുകള്‍ ഒരേ രാഷ്ട്രീയത്തിനു വേണ്ടി തെരുവിലിറങ്ങുന്ന കാലം വരുമെന്നും ഞാനുമൊരു വിപ്ലവകാരിയാവുമെന്നും ഉള്ള ഉറപ്പിലാണ് റാന്നിയിലെ കഫെയിലിരുന്ന്, facebook അക്കൗണ്ട് തുറന്നത്.

അഭിനയിച്ച സിനിമ റിലീസ് ആയതോടെ എണ്ണമില്ലാതെത്തിയ സൗഹൃദ അഭ്യര്‍ത്ഥനകള്‍ എല്ലാ വിപ്ലവകാരികളെയും ആവേശത്തിന്റെ accept ബട്ടണ്‍ അമര്‍ത്തി  സ്വീകരിച്ചു. പക്ഷെ അവരൊക്കെയും തിരഞ്ഞുവന്നത് നടിയിലെ ‘വെടി’യെ ആയിരുന്നു എന്ന തിരിച്ചറിവ് എന്റെ  വിപ്ലവസ്വപ്നത്തെ തോല്‍പിച്ചു കളഞ്ഞു.

മലയാളി ആണുങ്ങളുടെ സൈബര്‍ ആക്രമണത്തില്‍ ചത്തുപോയ എന്റെ facebook പ്രൊഫൈലിനു വീണ്ടും ജീവന്‍ കൊടുക്കുന്നതും അവര്‍ തന്നെയാണ്, ചുംബനസമര ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പെഴുതാന്‍ മത്സരിച്ചുകൊണ്ട്. മൂന്നു വര്‍ഷത്തിനിപ്പുറം ആള്‍ക്കൂട്ടത്തിന്റെ വലിപ്പം കൂടിയെങ്കിലും സ്വഭാവത്തിനു മാറ്റമുണ്ടായില്ല, പണ്ട് ഇന്‍ബോക്‌സില്‍ രഹസ്യമായെഴുതിയത് ഇത്തവണ പരസ്യമായെഴുതി എന്ന് മാത്രം.

പൊതുബോധത്തെ പ്രതിനിധീകരിക്കുന്ന ആ ഭൂരിപക്ഷത്തിനു മറുപടി പറയാന്‍ എന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന ഒരു ചെറിയ കൂട്ടം മുന്നോട്ടു വന്നു. ബന്ധുക്കളോ സഹപാഠികളോ ആയിരുന്നില്ല അവര്‍. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ചില മുഖങ്ങള്‍. facebook എന്റേ കൂടി ഇടമാണെന്ന ആത്മവിശ്വാസം നല്‍കിയത് ആ മനുഷ്യരാണ്. പിന്നീടിന്നുവരെ ഈ ഇടത്തിന്റെ രാഷ്ട്രീയ സാധ്യതകളെ അന്വേഷിച്ചുകൊണ്ടേ ഇരിക്കുകയാണ് ഞാന്‍.


ഒടുവില്‍ മാസങ്ങളായി നിരന്തരം ഉപദ്രവിച്ച കുറച്ചു പേര്‍ എഴുതിയതൊക്കെയും അവരുടെ പേരും പ്രൊഫൈലുമടക്കം പുറത്തെടുത്ത് പരസ്യമാക്കേണ്ടി വന്നു. അതില്‍ ഹിംസയുണ്ട് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എല്ലാ ഹിംസയും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സൈബര്‍ പോലിസിനുള്ള ഒരു പരാതിയില്‍ ഒതുക്കാനാവുമായിരുന്നില്ല. അതുവരെ ഇന്‍ബോക്‌സിലേക്കെത്തിയ രണ്ടായിരത്തിലധികം പുരുഷന്മാര്‍. പ്രതികരണം പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. ആ രാത്രിയില്‍ എന്റെ പ്രൊഫൈല്‍ ഉപേക്ഷിച്ച് നാടുവിട്ട വീരന്മാരായ ആണുങ്ങള്‍ ഇന്നുവരെ മടങ്ങിയെത്തിയിട്ടില്ല!


facebook-women
പെണ്ണാണ്, പെണ്ണാണ്, പെണ്ണ് തന്നെയാണ് എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്നു facebook ജീവിതം. അച്ഛനോ ആങ്ങളയോ അധ്യാപകരോ നിശബ്ദമാക്കിയ വാക്കുകളൊക്കെയും കലമ്പിക്കൊണ്ട് പുറത്തുവരുമ്പോള്‍ പകച്ചു പോവുന്നുണ്ട് ആണുങ്ങള്‍. ആണു മാത്രം രാഷ്ട്രീയം പറയുന്ന, ആണ് മാത്രം ശരീരത്തെ ആഘോഷിക്കുന്ന, ആണ് മാത്രം ലഹരിയെക്കുറിച്ചെഴുതുന്ന ഒരു ആണിടമായി facebookനെയും നിലനിര്‍ത്താന്‍ അധ്വാനിക്കുന്നുണ്ട് ഒരുപാടു പേര്‍. ഇതിനിടയില്‍ ഒച്ചയിടുന്ന പെണ്ണിന് ഓരോ ദിവസവും സമരമാണ്.

നവംബര്‍ 2 മുതല്‍ ഇന്‍ബോക്‌സില്‍ ഒരു ദിവസം കുറഞ്ഞത് 50 മേസേജുകളെങ്കിലും എത്തിയിരുന്നു, തെറികളായും ലൈംഗിക അഭ്യര്‍ത്ഥനകളായും. ചുംബന സമരത്തിന്റെ ചൂടാറുമെന്നും പുതിയ ഇരയെത്തേടി ഇവര്‍ പോകുമെന്നും കരുതി ക്ഷമയോടെ കാത്തിരുന്നു… കാമമല്ല, ശബ്ദമുയര്‍ത്തുന്ന ഏതൊരു പെണ്ണിനേയും അഭിമാനം എന്ന ആയുധമുപയോഗിച്ച് ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ആ മേസേജുകളൊക്കെയും എന്ന് തിരിച്ചറിഞ്ഞത് പിന്നെയാണ്. ആണിന്റെ തെറിയിലെ അധികാരത്തിന്റെ രാഷ്ട്രീയം.

ഒടുവില്‍ മാസങ്ങളായി നിരന്തരം ഉപദ്രവിച്ച കുറച്ചു പേര്‍ എഴുതിയതൊക്കെയും അവരുടെ പേരും പ്രൊഫൈലുമടക്കം പുറത്തെടുത്ത് പരസ്യമാക്കേണ്ടി വന്നു. അതില്‍ ഹിംസയുണ്ട് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ എല്ലാ ഹിംസയും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സൈബര്‍ പോലിസിനുള്ള ഒരു പരാതിയില്‍ ഒതുക്കാനാവുമായിരുന്നില്ല. അതുവരെ ഇന്‍ബോക്‌സിലേക്കെത്തിയ രണ്ടായിരത്തിലധികം പുരുഷന്മാര്‍. പ്രതികരണം പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. ആ രാത്രിയില്‍ എന്റെ പ്രൊഫൈല്‍ ഉപേക്ഷിച്ച് നാടുവിട്ട വീരന്മാരായ ആണുങ്ങള്‍ ഇന്നുവരെ മടങ്ങിയെത്തിയിട്ടില്ല! ഉഭയ ജീവിതം നടത്തുന്നവര്‍ ‘കുടുംബമുണ്ട്, കുട്ടിയുണ്ട്, ഉപദ്രവിക്കരുത്, ഞാന്‍ എഴുതിയതൊന്നും പുറത്തു കാട്ടരുത്’ എന്നപേക്ഷിച്ചു! അതിനുമപ്പുറത്ത് ഒരുപാടു പെണ്‍കുട്ടികള്‍ അവരുടെ ഇന്‍ബോക്‌സുകളില്‍ എത്തിയ അശ്ലീലത്തിന്റെ മലം തുറന്നുവച്ചു.

ചുംബനത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചപ്പോഴാണ് മലയാളിക്ക് അത് എത്ര വലിയ അശ്ലീലമാണ് എന്നു മനസ്സിലായത്. നമ്മുടെ അധ്യാപകര്‍ ടോട്ടോ ചാന്‍ വായിച്ചിട്ടില്ല, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നീന്തല്‍ക്കുളത്തില്‍ ഒരുമിച്ച് നഗ്നരാക്കി ‘ദാ ഇത്രയേയുള്ളൂ ശരീരം’ എന്ന് പഠിപ്പിക്കാന്‍ കൊബായാഷി മാസ്റ്റര്‍മാരില്ല. ‘എന്റെ ശരീരം എന്റെ അവകാശമാണ്’ (my body, my right) എന്ന മുദ്രാവാക്യത്തെക്കുറിച്ച് അറിയില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement