Categories

ഇത് സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം: തെസ്‌നി ബാനു

കൊച്ചിയിലെ ഐ.ടി സ്ഥാപനത്തില്‍ രാത്രി ജോലിക്കായി പോവുകയായിരുന്ന തെസ്‌നി ബാനുവെന്ന യുവതി ആക്രമിക്കപ്പെട്ടിരിക്കയാണ്. കേരളത്തെ ബാംഗ്ലൂരാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഓട്ടോയിലെത്തിയ സംഘം ആക്രമണം നടത്തിയത്.

പൊതുയിടങ്ങളില്‍പ്പോലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത് കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. പൊതുസ്ഥലങ്ങളില്‍ മാന്യമായ ഇടപെടലിന് പുരുഷനെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്. ‘സദാചാര’ ത്തിന്റെ പേരില്‍ ഇത്തരം അവകാശങ്ങളെ നിഷേധിക്കാനുള്ള ശ്രമം ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.

കര്‍ണ്ണാടകയില്‍ ശ്രീരാമസേനയും മറ്റ് സംഘടനകളും ഇത്തരത്തില്‍ സദാചാര പോലീസിങ്ങിന് ശ്രമം നടത്തിയത് വിവാദമായിരുന്നു. ഞായറാഴ്ച രാത്രിയാണ് തസ്‌നി ബാനുവിനെതിരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് അവര്‍ ഡൂള്‍ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു.
എന്താണ് സംഭവിച്ചത്? ആരായിരുന്നു ആക്രമണത്തിന് പിന്നില്‍?
‘കാക്കനാട് സെസില്‍ ജോലിചെയ്യുകയാണ് ഞാന്‍. ഞായറാഴ്ച രാത്രി ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സാധാരണ നൈറ്റ് ഡ്യൂട്ടി ഉണ്ടാവുന്ന സമയത്ത് ഓഫീസില്‍ നിന്നും വണ്ടി അയക്കുകയാണ് പതിവ്. എന്നാല്‍ അന്ന് മീറ്റിംങ് ഉണ്ടായിരുന്നതിനാല്‍ വണ്ടി അയച്ചിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്തിനൊപ്പം ബൈക്കിലാണ് അന്ന് കാക്കനാട്ടേക്ക് പോയത്.

മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഒരുകടയുടെ സമീപം ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ഞങ്ങള്‍. ചായ കുടിച്ചു മടങ്ങുന്നതിനിടെ അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയ്ക്കരികില്‍ നിന്നും ഒരാള്‍ വന്ന് ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. പെണ്ണിനെയും കൊണ്ട് വീട്ടിലേക്ക് പോടോ എന്ന് എന്റെ സുഹൃത്തിനോട് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് ജോലിയുണ്ടെന്നും അവിടേക്ക് കൊണ്ട് വിടുകയാണെന്നും സുഹൃത്ത് അവരോട് പറഞ്ഞു.

ആ സമയത്ത് എന്താ കാര്യം എന്ന് ചോദിച്ച് ആ ഓട്ടോയുടെ െ്രെഡവര്‍ അടുത്ത് വന്നു. അവരോട് എന്റെ സുഹൃത്ത് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. എന്നാല്‍ എന്റെ നേര്‍ക്ക് വന്ന് നിന്റെ പേരെന്താ, വീടെവിടെയാ തുടങ്ങിയ ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചു. നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഇത് ബാഗ്ലൂരല്ല കേരളമാണ് എന്നാണ് അവരെന്നോട് പറഞ്ഞത്.

എട്ടിനും പതിനഞ്ചിനും ഇടയ്ക്ക് ആളുകളുണ്ടായിരുന്നു അവിടെ. അവരെല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കേണ്ട എന്ന് കരുതി ഞങ്ങള്‍ വണ്ടിയില്‍ കയറി തിരിച്ചുപൊകാനൊരുങ്ങി. അപ്പോള്‍ അയാള്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു. അപ്പോള്‍ ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങി നിങ്ങളെന്താ വിളിച്ചത് എന്ന് ചോദിച്ചു. ആ സമയത്ത് ഓട്ടോക്കാരന്‍ എന്റെ നേര്‍ക്ക് വന്ന് കരണത്തടിക്കുകയായിരുന്നു. അടികൊണ്ട് ഞാന്‍ തെറിച്ചുവീണു. അപ്പോള്‍ അയാളെന്റെ കൈ വിളിച്ച് തിരിക്കുകയാണ് ചെയ്തത്.

ഇതിനിടയില്‍ ഇവരെന്നെ ചീത്തവിളിക്കുന്നുണ്ടായിരുന്നു. പോലീസ് വരട്ടെയെന്ന് ആരോ പറഞ്ഞു. ആ പോലീസ് വന്നിട്ടേ പോകുന്നുള്ളൂവെന്ന് ഞാനും പറഞ്ഞു. അങ്ങനെ പോലീസിനെ വിളിച്ചു. ഇതിനിടയില്‍ എന്നെ അടിച്ചയാള്‍ മുങ്ങി. പോലീസെത്തിയപ്പോള്‍ എന്നെ ചീത്തവിളിച്ചയാളെ ഞാന്‍ കാട്ടിക്കൊടുത്തു. ഇയാളുടെ സുഹൃത്താണ് കരണത്തടിച്ചതെന്നും പറഞ്ഞു. ഞങ്ങളെല്ലാവരും തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. കേസാക്കണമോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എന്റെ തീരുമാനമെന്ന് ഞാന്‍ പറഞ്ഞു. പരാതി എഴുതി തരാന്‍ പോലീസ് ആവശ്യപ്പെട്ടു. പരാതി എഴുതാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍. അതിനാല്‍ നാളെ കാലത്ത് വന്ന് വാക്കാല്‍ പരാതി നല്‍കുകയും നാളെ കാലത്ത് വന്ന് പരാതി എഴുതിനല്‍കാമെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു. ഞാനെന്റെ പേരും അഡ്രസും ഫോണ്‍ നമ്പറും നല്‍കി അവിടെ നിന്നും തിരിച്ചുപോന്നു.’

രാവിലെ പോലീസിന് പരാതി നല്‍കിയോ?

മുഖത്ത് അടിയേറ്റപ്പോള്‍ ആദ്യം വേദനയുണ്ടായിരുന്നെങ്കിലും അത് പ്രശ്‌നമാക്കിയിരുന്നില്ല. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ കഴുത്തിനും ശരീരത്തിനും വേദനതോന്നിയതിനാല്‍ ഡോക്ടറെ കാണുകയായിരുന്നു. ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഏറണാകുളം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. അതുകൊണ്ട് പരാതി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

പോലീസിന്റെ ഭാഗത്തുനിന്ന് പിന്നീട് എന്തെങ്കിലും ഇടപെടലുണ്ടായോ?

ഇല്ല. പരാതി നല്‍കാനായി സ്‌റ്റേഷനിലേക്ക് വരാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ 10 മണിക്ക് വന്ന് മൊഴിയെടുക്കാമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ആശുപത്രിയിലേക്ക് വന്നില്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് ഇത്രയും നേരമായിട്ടും അവര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകപോലും ചെയ്തിട്ടില്ല. ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ച പലരോടും അവര്‍ പറഞ്ഞതെന്നാണ് അറിയുന്നത്.

എന്തായിരിക്കും ഈ ആക്രമണത്തിനു പിന്നിലെ ഉദ്ദേശം?

എനിക്ക് നേരെയുള്ള ആക്രമണം കര്‍ണാടയില്‍ ശ്രീരാമസേന നടത്തിയതുപോലുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ജാതീയമപരമായോ മതപരമായോ ഉള്ള വാക്കുകളോ കുറ്റപ്പെടുത്തലുകളോ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവരെല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. പേരും അഡ്രസും പറയാന്‍ ഞാന്‍ തയ്യാറാവാത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു. പെണ്‍കുട്ടികള്‍ പുരുഷന്‍മാരോട് ഇങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ല എന്ന രീതിയിലാണ് അവര്‍ പെരുമാറിയത്. പെണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനുള്ള ശ്രമം പോലെയാണ് എനിക്ക് തോന്നിയത്.

പിന്നെ ഞങ്ങള്‍ പുറത്തുനിന്നുള്ളവരാണ് എന്നാണ് അവര്‍ കരുതിയത്. ചീത്തവിളിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്താല്‍ മിണ്ടാതങ്ങ് പോകുമെന്ന് കരുതി ചെയ്തതാണെന്നാണ് തോന്നുന്നത്.

നിയമപരമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് പിന്നില് മറ്റെന്തെങ്കിലും കാരണമുണ്ടോ?‍

എന്റെ വ്യക്തിപരമായ അനുഭവമായല്ല ഞാനിതിനെ കരുതുന്നത്. ഇന്ന് കേരളത്തിലെ മിക്ക സ്ത്രീകളും ജോലിയുള്ളവരാണ്. ജോലിയുടെ ഭാഗമായോ അല്ലാതെയോ രാത്രി യാത്ര ചെയ്യുന്നവരാണ്. അവര്‍ പല പീഠനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. സൗമ്യ തന്നെയാണ് നമ്മുടെ മുന്നിലുള്ള വലിയ ഉദാഹരണം. എന്നെപ്പോലെ പല സ്ത്രീകള്‍ക്കും ഇതുപോലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. പേടികൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ അവര്‍ തുറന്ന് പറയാന്‍ തയ്യാറായില്ല. ഇതുപോലുള്ള അതിക്രമങ്ങള്‍ ഇനിയും സ്ത്രീകള്‍ക്കുനേരെ ഉണ്ടാവാന്‍ പാടില്ല. അതിനാലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഡോക്ടറോട് ചോദിച്ച് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഐജി ശ്രീലേഖയെ കണ്ട് നേരിട്ട് പരാതി അറിയിക്കാനാണ് തീരുമാനം

73 Responses to “ഇത് സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം: തെസ്‌നി ബാനു”

 1. alice

  ഇത് ഒരു സ്ത്രീയുടെ മാത്രം പ്രസ്നമല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ തന്നെ പ്രസ്നമാണ് കാലാകാലങ്ങളായി സമൂഹം ചുമന്നുകൊണ്ടു നടക്കുന്ന പൊള്ളയായ വൃത്തികെട്ട ചിന്താഗതിയാണ്. ഒരു കൂട്ടം ആച്ചരിച്ചുകൊണ്ട് നടക്കുന്ന സദാ ആചാരത്തെ പടി അടച്ചു പിണ്ഡം വയ്ക്കേണ്ട കാലം അതിക്രകിച്ചു കഴിഞ്ഞു… ആചാരങ്ങളല്ല മനുഷ്യത്വം ആണ് വേണ്ടത്… തന്നെപ്പോലെ തന്നെ മറ്റൊരുവനെയും (ആണായാലും പെണ്ണായാലും )കാണാനുള്ള വ്യക്തിത്വ വികസനം. ഒപ്പം വ്യക്തിയും വ്യക്തി സ്വാതന്ത്ര്യത്തെയും മനസ്സിലാക്കാനും അന്ഗീകരിക്കനുമുള്ള വെളിവ്….തെസ്നി എന്ന വ്യക്തി ഇതു തരത്തിലുള്ള ആയിരുന്നാലും അവരെ ആക്രമിച്ചവര്‍ ഒരുതരത്തിലും ന്യായീകരണത്തിന് അര്‍ഹരല്ല…അക്രമികളെ രക്ഷപെടാന്‍ അനുവദിക്കാതിരിക്കുക….ആക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നില്ക്കാനും പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ഞാനുമുണ്ടാവും…അത് തെസ്നി ആയിരുന്നാലും എത് സ്ത്രീ ആയിരുന്നാലും പുരുഷനയിരുന്നാലും…ഒരു ഗോവിന്ദ ചാമിയും സിക്ഷിക്കപ്പെടാതെ പോകരുത്… അതിനുവേണ്ടി നിലനില്‍ക്കാന്‍ ഞാന്‍ ദ്രിട പ്രതിജ്ഞ എടുക്കുന്നു. പ്രതികരിക്കൂ….സഹോദരന്മാരെ….സഹോദരിമാരെ….

 2. nirwan

  ഇതില്‍ ഒരു ചതിക്കുഴി ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ചില അനാശ്യാസങ്ങള്‍. സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തു തെരുവിലേക് വിട്ടാല്‍ നാം പരിപാവനമായി കാണുന്ന കുടുംബ വ്യവസ്ഥ നശിക്കും, സ്ത്രീകള്‍ക്ക് പുരുഷനെ പ്പോലെ സ്വാതന്ത്ര്യം മാത്രമല്ല, ഉത്തരവാദിത്തന്ഗലുമുന്ടു. ഏതെങ്കിലും ഒരു പ്രശ്നം വരുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്നവര്‍, aadyam നമ്മുടെ നിലവിലുള്ള കുടുംബവ്യവസ്ഥ പോളിച്ച്ചെഴുതുവാന്‍ തയ്യാറാകണം. എല്ലാവരും സ്വതന്ത്രരാവട്ടെ എന്ന് വെക്കണം. സമൂഹം മാറ്റതിന്നു തയ്യാറാകാതെ അതിലെ സ്ത്രീ അംഗങ്ങള്‍ക് മാത്രം സ്വാതന്ത്ര്യം നല്‍കി പുറത്തേക്ക് പറഞ്ഞു വിട്ടാല്‍, കുഞ്ഞാടുകളെ സിംഹങ്ങള്‍ വസിക്കുന്ന കാട്ടിലേക്ക് മേയാന്‍ വിട്ട പോലെ ആകും. ഇത് ബാംഗ്ലൂര്‍ അല്ല എന്ന് പറഞ്ഞവന്‍ ഉദ്ദേശിച്ചത് അത് തന്നെ. നിങ്ങള്‍ സമരം ചെയ്യേണ്ടത് വീട്ടിലാണ്. ഇടവും വലിയ സദാചാര പോലീസുകാര്‍ അച്ചനും അമ്മയുമൊക്കെ ആണ്. അവര്‍ക്കെതിരെ സമരം ചെയ്യ്‌. തസ്നിയെ ആക്രമിച്ചത് തെറ്റാണ്. സമൂഹത്തിലെ ഇതു ദുര്‍ബലനും ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കാനം. ആദ്യം തീരുമാനിക്കേണ്ടത് ഈ സദാചാരം- നമ്മുടെ കുടുംബ വ്യവസ്ഥയുടെ തറക്കല്ല്- നമുക്ക് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കലാണ്.

 3. aman

  ജിത്തു ……. എന്തൊക്കെയോ പറഞ്ഞു ….
  എല്ലാര്ക്കും മനസ്സിലായി ജിത്തു നല്ല കുടുംബത്തില്‍ പിറന്നവന്‍ ആണെന്ന് ……
  അല്ലെ ജിത്തൂ ……….
  ജിത്തു ഇല്ലാത്ത സമയത്ത് ……ജിത്തു ന്റെ അച്ഛനും ചേട്ടനും വീട്ടില്‍ ഇല്ലാത്ത സമയത്ത് ………
  ജിത്തു ന്റെ അമ്മക്കോ ഭാര്യക്കോ പെങ്ങള്‍ക്കോ …. ഒറ്റയ്ക്ക് പൊറത്ത് പോകേണ്ടി വരില്ല………..
  കാരണം സാറ് “നല്ല” കുടുംബത്തില്‍ പിറന്നവന്‍ അല്ലെ ……..
  നീ ഈ പറഞ്ഞ നല്ല കുടുംബത്തില്‍ പിറന്നില്ലെങ്ങില്‍ ………
  ഒരുവള്‍ ……
  അവനവന്റെ തൊഴില്‍ തേടി രാത്രി പുറത്തിറങ്ങിയാല്‍….
  അര്‍ദ്ധരാത്രി ഒരു അസുഖം വന്നു ആശുപത്രി യില്‍ പോകേണ്ടി വന്നാല്‍ …….
  ആ പെണ്‍ കിടാവിവിനെ ബലാല്‍സംഗം ചെയ്യണോ ?
  നടു വഴിയില്‍ ഇട്ടു തല്ലണോ ?
  അവളെ വേശ്യ എന്ന് വിളിക്കണോ?
  പറയടാ………

 4. jose aluva

  നിനക്കും തലയില്‍ കയറുന്നില്ലേ അമ്മോനെ ?
  അര്‍ദ്ധരാത്രി ഒരു അസുഖം വന്നു ആശുപത്രി യില്‍ പോകേണ്ടി വന്നാല്‍ പോകണം , അതിനുള്ള സെക്യൂരിറ്റി ഒരിക്കുക എന്നത് നമ്മുടെ കടമയാണ്..
  അത് ആദ്യം ചെയുക എന്നാണു പറയുന്നത, ആദ്യം എന്താണ് പറയുന്നതെന്ന്‍ വായിക്കു.
  അല്ലാതെ ഒരു കൊടി കണ്ടാല്‍ എതെന്ന്നു നോകാതെ അനുഗമിക്കുകയല്ല അമ്മോനെ വേണ്ടത്
  സ്ത്രീകളുടെ മേല്‍ അക്രമം കാണിച്ചവരെ – അസഭ്യം പറഞ്ഞവരെ വെറുതെ വിടരുത്

 5. aman

  മിസ്റ്റര്‍ ജോസ് അലുവാ ….
  അലുവാ പോലെയല്ല നമ്മുടെ നാട്ടിലെ സാമൂഹ്യവിരുദ്ധര്‍…….
  അവര് കൊറച്ചു കടുപ്പക്കാര്‍ ആണ് ……..
  സെക്യൂരിറ്റി എന്നത് കൊണ്ട് താന്‍ എന്താണ് ഉദേശിക്കുന്നത് ……………
  ഒരു സാധാരണ കുടുംബത്തില്‍ “സെക്യൂരിറ്റി” കൊടുക്കാന്‍ പോന്ന ഒന്നോ രണ്ടോ ആണുങ്ങങ്ങള്‍ ഉണ്ടാകും…….
  അവര് 2 പേരും വീട്ടില്‍ ഇല്ല ……….
  അയല്‍പക്കത്തും ഇല്ല ………….
  നിന്റെ പെങ്ങളേം കൊണ്ട് ആശുപത്രിയില്‍ രാത്രി പോകാന്‍ അമ്മ മാത്രേ ഉള്ളു..
  അവര് സുരക്ഷിതരാണോ ……….
  നീ പറഞ്ഞ സുരക്ഷിതത്വം പൂര്‍ണമായോ ………..
  ഇനിയിപ്പോ താന്‍ കൂടെ പോയി എന്ന് വിചാരിക്കു……
  4 അല്ലെങ്ങില്‍ 5 പേര്‍ ചേര്‍ന്ന് നിന്നെ നടു വഴിയില്‍ തടഞ്ഞു വച്ച്
  കൂടെയുള്ള പെണ്ണിനെ കേറി പിടിച്ചു ………..
  കുറ്റം നിന്റെ ആയിരിക്കും അല്ലെ……..
  ഒരു പെണ്ണിനെ കൊണ്ട് നടക്കുമ്പോള്‍ സമയം വൈകിട്ട് 8 മണിയായാല്‍ പോലും
  “സെക്യൂരിറ്റി” ക്ക് നീ 4 പേരെ കൂടെ കൊണ്ട് നടക്കുമോ ……..
  കൊച്ചി മറൈന്‍ ഡ്രൈവ് പകല് പോലും സുരക്ഷിതമല്ല എന്ന് മുകളില്‍ ആരോ പറഞ്ഞു ……….
  എന്ന് വച്ച് മറൈന്‍ ഡ്രൈവില്‍ ഒരു പെണ്ണിനും പോകണ്ടേ ………….
  സാമൂഹ്യ വിരുഥന്മാര്‍ എന്നാ വര്‍ഗം ഉള്ള സ്ഥലങ്ങള്‍ നമ്മുടെ പെണ്ണുങ്ങള്‍ ജീവിതത്തില്‍ കാണാന്‍ പാടില്ല അല്ലെ………
  അല്ല സുഹൃത്തേ ……….
  നമ്മുടെ ആളുകള്‍ അതിനെതിരെ പ്രതികരിക്കണം ………..
  നമുക്ക് പോലീസ് ഉം കോടതിയും ഉണ്ട്…………
  പരാതികള്‍ അവിടെ എത്തിക്കാം നിങ്ങള്‍ അങ്ങനെ എന്തെങ്ങിലും ചൂഷണങ്ങള്‍ക്ക്
  സാക്ഷിയായാല്‍……..
  ആ നാട്ടുകാര്‍ സംഘടിച്ചു അവരെ ആ ഭാഗങ്ങളില്‍ നിന്ന് തുരത്തണം….
  ജോസ് ന്റെ വീട് ഇരിക്കുന്ന കവലയില്‍ ഇതുപോലൊരു സംഗം വന്നു വിളയാട്ടം തൊടാങ്ങിയാല്‍
  നോക്കിയിരിക്കുമോ അതോ നാലാളെ കൂട്ടി തല്ലി ഓടിക്കുമോ……..
  എന്ന് കരുതി ആരെയെങ്ങിലും വെല്ലു വിളിക്കാന്‍ രാത്രി ഒരു പെണ്ണിനേം കൊണ്ട് റോഡില്‍
  ഇറങ്ങി നടക്കാനല്ല ഞാന്‍ പറഞ്ഞത് …………..
  കൂട്ടായ ഒരു ചെറുത്‌ നില്‍പ്പ് ഇന്ന് നാം തുടങ്ങിയാല്‍ ………
  എന്റെ ഗ്രാമത്തില്‍ , പട്ടണത്തില്‍ , ഒരു സൌമ്യ കേസ് നടക്കരുതെന്നു ഓരോ ചെറുപ്പക്കാരനും
  ആഗ്രഹിച്ചാല്‍ … അതിനു വേണ്ടി വാശി പിടിച്ചാല്‍ …… പ്രയത്നിച്ചാല്‍….
  നടക്കും ചേട്ടാ നല്ലൊരു മാറ്റം……..പോലീസും കോടതിയും ഇടപെടേണ്ടി വരുന്നതിനു മുന്‍പ് നമ്മളായി ഒതുക്കുക ഈ വിരുദ്ധരെ ………
  അര്‍ദ്ധ രാത്രി ഒരു പെണ്ണിനെ കേറി പിടിക്കുന്ന അല്ലെങ്ങില്‍ അടിക്കുന്ന ഒരുത്തനെ നിങ്ങളുടെ കണ്മുന്നില്‍ കണ്ടാല്‍ ….
  ആ പെണ്ണിനെ രക്ഷപ്പെടുത്തി നീക്കി നിര്‍ത്തി അവന്റെ കാരണത് ഒന്ന് കൊടുത്തു “ആരാടാ” എന്ന് ചോദിയ്ക്കാന്‍ ഉണ്ടോ ചങ്കൂറ്റം സുഹൃത്തേ..?
  അതില്ലതോടത്തോളം കാലം സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ഒളിച്ചു പാര്‍പ്പിക്കേണ്ടി വരും നിനക്കൊക്കെ ……….

  കൊടിയുടെ നിറം നോക്കി ഇറങ്ങേണ്ട വിഷയമല്ല ഇത്…….
  ഒരു നാടിലെ ജനങ്ങളോളം വരുമോ അവിടത്തെ സാമൂഹ്യ വിരുദ്ധര്‍ ………..
  ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് ………..
  നമ്മള്‍ പെട്രോള്‍ നും മണ്ണെന്നക്കും വില കൂടുമ്പോള്‍ കോടിയുടെ നിറം നോക്കിട്ടാണോ ..
  മുറവിളി കൂട്ടുന്നത്‌ ….
  അതുപോലെ തന്നെ .. ഒരുപക്ഷെ അതിനേക്കാള്‍ വല്യ ഒരു പ്രശ്നമാകും ഇത്………
  പേപ്പട്ടിയെ തല്ലി കൊല്ലണം…….. അല്ലാതെ അതിനെ കണ്ടു എത്ര നാള്‍ നമ്മള്‍ ഒളിച്ചു നടക്കും…..
  ഒരു ദിവസം അത് നിന്നെയും കടിക്കും .. ഉറപ്പ്!!!!!!

 6. areena

  നനോവിനോട്
  താങ്ങള്‍ പറയുന്ന അതെ അവകാശം അഭിപ്രായം പറയാനും ഈ രാജ്യത്ത് ഉണ്ട് എന്ന് ഒര്കണം.അതുകെല്കുമ്പോള്‍ തങ്ങള്‍ക് ചൊരിച്ചാല്‍ വരുന്നുണ്ടാങ്കില്‍ തങ്ങള്‍ എവിടെയും പോകനമെനു പറയുന്നില്ല,നല്ല ഒരു മനശാസ്ത്ര വിദഗ്ദനെ കാണുക..

 7. shajibaby

  എല്ലാവരും കൂടി ഒരു പുതിയ അരുന്ധതി റോയിയെ സ്രിഷ്ടിക്കുകകയാണ് .നിങ്ങള്‍ ആവശ്യപ്പെടുന്ന ഈ സ്ത്രീ സ്വാതന്ത്ര്യം …ഇപ്പോള്‍ വലിയ സാഹിത്യകാരിയായും സാമൂഹികപ്രവര്‍തകയും ആയി അറിയപ്പെടുന്ന ഇവര്‍

 8. shajibaby

  ഒരുകാലത്തു ഡല്‍ഹിയിലെ ഒന്നാംതരം ഒരു ……………..എത്രപെര്കൂ ഇതറിയാം ?
  എല്ലാവരും പറയും ..സ്വാതന്ത്രിയം എന്നത് സമൂഹത്തെ ധിക്കരിക്കളല്ല ..,അനുസരികലാണ്.
  ഇന്ന് ഏറ്റവും കൂടുതല്‍ തെമ്മാടിത്തരം നടക്കുന്ന ഒരു മേഖല ഐടി ആണെന്ന് ഞാന്‍ പറഞ്ഞാല്‍ ……..ദേഷിയപെട്ടിട്ടു കാരിയമില്ല മക്കളെ …ഇത് വായിക്കുന്ന അച്ഛനമ്മമാര്‍ ഒരു കാരിയം ചെയ്താല്‍ നാളെ നിങ്ങള്ക്ക് നാണക്കേട്‌ കൂടാതെ പുറത്തിറങ്ങി നടക്കാം .പെണ്മക്കളെ മാന്യമായി വളര്‍ത്തിയാല്‍ ……..അവര്‍ എവിടെ പോകുന്നു എന്ത് ചെയുന്നു ..വിവാഹം വരെയെങ്കിലും …………ആത്മാര്‍ഥമായി ബാനു പറയട്ടെ ..അവള്‍ നിരപരാധിയെന്ന് ?പറവൂര്‍ പീഡനം പോലെ നൂറോളം പെരുടെകൂടെ പോയപ്പോള്‍ പതിനാറു വയസ്സിന്റെ കാരിയം ഓര്‍ത്തില്ലേ ?അവളും ഒരു പെണ്ണ് …..ഇപ്പോള്‍ എത്ര കുടുംബം അതിന്ടെ പേരില്‍ കണ്ണീര്‍ കുടിക്കുന്നു ……ബാനു .. ഇനിയെങ്കിലും സമൂഹത്തെ ബഹുമാനിക്കുക ..പ്ലീസ് …

 9. aman

  @ ഷാജി:
  നൂറോളം പേരുടെ കൂടെ പോയപ്പോള്‍ ആ പെണ്‍കുട്ടിയെ സ്വന്തം പിതാവ് തന്നെ ആണ് കൂട്ടിക്കൊടുത്തത് , പൂവേതു , പൂ…….. ഏതെന്നു അറിയാത്ത പ്രായത്തില്‍ ആ കുട്ടിയെ നൂറു പേര്‍ക്ക് വിളമ്പിയ ആ പിതാവിന്റെ മനസ്സു നീ ആലോചിച്ചിട്ടുണ്ടോ….
  ബാലരമയും പൂമ്പാറ്റയും വായിച്ചു നടക്കേണ്ട പ്രായത്തില്‍ ഉള്ള ആ കുട്ടിക്ക് കിട്ടിയതെന്താണ്…..
  ഇളം മാസം കടിച്ചു തിന്നാന്‍ നടക്കുന്ന നാറിയ മധ്യവയസ്കന്‍ മാരുടെ കള്ളിന്റെയും കഞ്ചാവിന്റെയും ദുഷിച്ച ഗന്ധമുള്ള ഇരുണ്ട പകലുകള്‍ …….
  താങ്കള്‍ പറയുന്നത് കേട്ടാല്‍ തോന്നും അവള്‍ ആ ദിവസങ്ങള്‍ മുഴുവന്‍ ആസ്വദിച്ചു നടക്കുകയായിരുന്നെന്നു,
  ശരിയല്ല സുഹൃത്തേ ഈ മനോഭാവം …..
  അവളെ സ്വന്തം അനിയത്തിക്കുട്ടിടെ സ്ഥാനത്ത് കണ്ടു നോക്ക്…
  ഓരോരുത്തരുടെയും കാമ കൂത്ത്‌ കള്‍ക്ക് മുന്നില്‍ അവള്‍ കിടന്നു പിടഞ്ഞതിന്റെ വേദന അവള്‍ക്കെ അറിയൂ…….
  ഇപ്പൊ അതിന്റെ പേരില്‍ ആരുടെ കുടുംബങ്ങള്‍ ഒക്കെ കണ്ണീരു കുടിക്കുന്നുവോ …..
  അവര്‍ അതര്‍ഹിക്കുന്നതാണ്……അവരുടെ വീട്ടിലും ഇത് പോലെ ഉള്ള കൊച്ചു കുട്ടികള്‍
  വളര്‍ന്നിരുന്നു …
  നിസ്സഹായയായ ഈ പെണ്‍കിടാവിനെ അവര്‍ ഓരോരുത്തരായി പിച്ചിചീന്തിയപ്പോള്‍…..
  അവളുടെ രോദനങ്ങള്‍ അവന്റെ സിരകളെ ത്രസിപ്പിചിരുന്നപ്പോള്‍ ………
  അവളുടെ പിഞ്ചു മാംസത്തില്‍ അവന്റെ ജഡിക മോഹങ്ങള്‍ തീര്‍ത്തപ്പോള്‍…….
  അവന്റെയൊക്കെ കണ്ണില്‍ നിന്ന് കണ്ണീരല്ല ,ചുടു ചോര ഒലിച്ചുഇറങ്ങണം ……..

 10. shajibaby

  അമന്‍ ……രോക്ഷംകൊണ്ടിട്ടു കാരിയമില്ല …..ചില കാരിയങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം സഹതാപം തോന്നുക സ്വാഭാവികം .പക്ഷെ അല്പം സമയം കഴിഞ്ഞു ചിന്തിക്കുക .കേള്‍ക്കുന്നതെല്ലാം ശെരിയാവനമെന്നില്ല.ഏറണാകുളം പോലുള്ള നഗരങ്ങളില്‍ ഇന്നും പല പ്രമുഖ സിനിമ സീരിയല്നടിമാരും അവരുടെ സില്‍ബന്തികളും ഇപ്പൊളും പോലീസിന്റെ അറിവോടെ നടത്തുന്ന വേശ്യാലയലങ്ങള്‍ താങ്കള്‍ക്ക് കാനനമെന്നുണ്ടോ …ഐ വില്‍ ഷോ യൂ …അവിടെ പതിനാരല്ല പതിനാലുകാരും ഉണ്ട് …പൂര്‍ണമായ സംമാതതോടുകൂടി ..അറിയുമോ …….. വെറും പോട്ടകിനട്ടിലെ തവളയാകാതെ..

 11. aman

  ശരിയായിരിക്കാം ….. പോലീസ് ന്റെയും സില്‍ബന്തികളുടെയും സഹായത്തോടെ നടത്തുന്ന വേശ്യാലയങ്ങളില്‍ പതിനാലുകാരികളെയും താങ്കള്‍ കണ്ടിട്ടുണ്ടാകും പലതും sambhavichittumundaakum , അത് താങ്കളെ pole ,മനസ്സിനെ keerimurikkunna themmaditharangal enthengilum kelkkumbol mathram “oru ithu” thonnukayum പിന്നെ
  അല്പം കഴിഞ്ഞു athinte rasamulla bhagangal chinthichu thallikkalyukayo , athengane namukkum anubhavikkam ennumokke gaveshanam nadathukayum cheyyunna vikalamaaya manassulla “kadalile thavalakal” kku maathram manassilaakunna kaaryamaanu,
  ee vaka themmaditharangal ethirkkanulla dhairyam kaanikkan pattiyillelum athine promote cheyyathirikkedoo…….

 12. Hari

  “ammaye thalliyalum randundu paksham”

 13. anwar

  നടന്നത് മറൈന്‍ ഡ്രൈവില്‍ അല്ല …NGO quarters ഇല ആണ് …പിന്നെ ഈ പറയുന്ന ആള്‍കാര്‍ നൈറ്റ്‌ ഷിഫ്റ്റില്‍ കമ്പനി യില്‍ കാടി കൂട്ടുന്ന തോന്ന്യവാസങ്ങള്‍ നിങ്ങളൊക്കെ കാണാത്തത് കൊണ്ടാ അല്ലെങ്ങില്‍ കണ്ടില്ലെന്നു നടിക്കുന്നു …ഇതിലും വലുത് അവിടെ നടക്കുന്നുണ്ട് …അത് അന്യേഷിക്കാന്‍ ആരകെങ്ങിലും ധൈര്യം ഉണ്ടോ ??
  പിന്നെ പത്രങ്ങളില്‍ നിന്നരിഞ്ഞത് കൂടെ ഉള്ള അആല്‍ സിഗേര്റെട്ടെ വലിക്കാന്‍ വണ്ടി നിര്‍ത്തി യപ്പോള്‍ ആണത്രേ ഈ സംഭവം .

 14. anwar

  technopolis ലേക്ക് 2 km കാണും …അവിടെ ആകിയിട്ടു പോരായിരുന്നോ ഈ സിഗേരെട്ടെ വലി ….അസമയത് smoking & chatting കണ്ടാല്‍ ആരായാലും ചോദിക്കും …പിന്നെ ആ പെണ്ണിനെ അവര്‍ harass ചെയ്തിടുന്ടെങ്ങില്‍ take it as serious & punish the culprit.

 15. Rajasree Narayanan

  അവന്‍ ബീഡി വലിക്കാന്‍ തന്നെയാണോ പോയത്?
  കേരളത്തില്‍ beevarage ഷോപ്പില്‍ Q നിന്നു കള്ള് വാങ്ങാന്‍ പുരുഷനെ പോലെ
  പെണ്ണിനും നിയമ തടസം ഇല്ല.എന്നിട്ട്.നാളിതു വരെ ഒരു പെണ്ണിനേം ഞാന്‍ ഈ q വില്‍ കണ്ടിട്ടില്ല.എന്തേ?

  രാത്രിയില്‍ പെണ്ണിന് നടക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞു,….ഓക്കേ. പാതി രാത്രി അന്യ പുരുഷന്റെ കൂടെ ഈ കൂട്ടത്തില്‍ എത്ര പേര് നിങ്ങളുടെ വീട്ടിലെ പെണ്ണിനെ കൂടെ അയക്കും?

  ഭാനു സഹോദരീ..അവര്‍ പറഞ്ഞത് പോലെ ഞാനും പറയുന്നു ഇത് ബാന്‍ഗ്ലൂര്‍ അല്ല.

  ഈ തോന്നി വാസം മുഴുവന്‍ ചെയ്തിട്ടും ഒരുത്തന്‍ കേറി ബലാല്‍സ്ന്ഖം ചെയ്‌താല്‍ അവനെ കുറ്റം പറയാന്‍ പറ്റുമോ ഈ പോക്കാണ് പെണ്ണുങ്ങളുടെ എങ്കില്‍?

  വീട്ടിലെ കുളി മുറിയില്‍ തെന്നി വീണാലും കുറ്റം പോലീസിനു…
  അവള്‍ അവിടെ ആ രാത്രി marine drive വരെ എന്തിനു പോയി?
  നേരെ ചൊവേ നൈറ്റ്‌ ജോലി ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് കൂടി ചീത്ത പേര് കേള്‍പ്പിക്കാന്‍..

 16. Sarika

  പ്രിയ സുഹൃത്തുക്കളെ,
  അമ്മയെ തല്ലിയാലും 2 പക്ഷം ഉള്ള നാടാണ്‌ ഇത് എങ്കിലും ഒന്ന് ചോദിച്ചോട്ടെ എത്ര പെണ്‍കുട്ടികള്‍ രാത്രി മറൈന്‍ ഡ്രൈവില്‍ പോകുന്നു അവര്‍ക്കൊന്നും ഇത്തരം അനുഭവം ഉണ്ടായിടില്‍ല്ലേ?? പിന്നെ ഈ കുട്ടിക്ക് മാത്രം ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. penkuttilalude സമത്വം വാദിക്കുന്നവര്‍ അവര്‍ ചെയുന്ന എല്ലാ തെറ്റും കണ്ടില്ലന്ന് നടിക്കരുത് ? സത്യം പുറത്തു വരണം അതിനു ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം

 17. gemini

  തീയില്ലാതെ പുക ഉണ്ടാവില്ല പെണ്ണിന്റെ വാക്ക് evide ചര്‍ച്ചാവിഷയം.
  ഒന്ന് പറയാം എവിടെ അത്രയോ ഭാര്യാ ഭര്‍ത്താക്കന്മാര്‍ രാത്രി സഞ്ചരിക്കുന്നു അവര്‍ക്ക് നേരെ അക്രമം ഉണ്ടാവുന്നില്ല കാരണം അവരെ കണ്ടാല്‍ ബോദ്യമാകും.
  സ്ഥാപനത്തില്‍ ജോലിക്കെടുതല്‍ രാത്രിയില്‍ കൊണ്ട് വിടേണ്ട ഉത്തരവതിതം സ്ഥാപനത്തിനാണ് .അവര്‍ കൊണ്ട് വിടുകയും ചെയ്യും .anikkitrayume parayanullu

 18. jemini

  പ്രിയ സുഹൃത്തുകളെ പെണ്ണ് anന്ത് പറഞ്ഞാലും അതാണ് ശരി ,യെന്റെ ഒരു സുഹൃത്തിനു സംഭവിച്ച കാര്യം അധികം നാളായില്ല എവിടെ കൊച്ചിയില്‍ തന്നെ അയാള്‍ ബസില്‍ യട്ര്ര ചെയ്തപ്പോള്‍ (രാത്രി 11 മണി) ഒരു പെണ്‍കുട്ടിയും 3 ആണ്‍കുട്ടികളും അധിര് വിട്ട പ്രകടനഗല്‍ മറ്റു യട്രകര്‍ക്ക് nalki പോകുമ്പോള്‍ നമ്മളിലെല്ലരും ശ്രദ്ധിക്കുന്നത് പോലെ യെന്റെ സുഹൃതും നോക്കി . അവന്മാര്‍ക്ക് അത് രസിച്ചില്ല യെന്റെ സുഹൃത്തിനെ തല്ലുമെന്ന കണ്ടീഷനയപ്പോള്‍ അവന്‍ ഹൈവേ പോലിസിനെ വിളിച്ചു (ഫോണ ചെയ്യുന്നത് kanda അതിലോരുവന്‍ അവളില്‍ അന്തോ രഹസ്യം ചൊരിഞ്ഞത് അന്റെ സുഹൃത്ത്‌ കണ്ടു )അവര്‍ ഉടനെ വന്നു .അവന്മാരെ പൊക്കി . പെട്ടന്ന് അ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത് യെന്റെ സുഹൃത്ത് അവളെ ശല്യം ചെയതന്നു .പോലീസിനു പെണ്‍ മൊഴി നിരസിക്കനോക്കുമോ? ഒരു രാത്രി അന്റെ സുഹൃത്ത്‌ പോലീസ് സ്റ്റേനിളിലെ കൊത്കിനെ നേരിടേണ്ടി വന്നു .
  അണിനു പെണ്ണിനോടുള്ള ആകര്‍ഷണം പ്രകൃതി നിയമമാണ് . അതിനു സാഹചര്യ ഒരുക്കതിരിക്കാന്നു നമ്മുടെ സഹോദരിമാര്‍ ചെയ്യേണ്ടത് . അല്ലാതെ ശരീരത്തിന്റ്റ് ഘടനകാലും വെല്ലുന്ന വസ്ത്രധാരണവും . വസ്ത്രത്തിന്റെ ക്ഷാമവും സമയ പരിധിയില്ലാത്ത കറക്കവും കേരളത്തിന്റെ കഴ്ച്ചപടിനു യോചിച്ചതല്ല (ആന മുക്കുന്നത്‌ പോലെ അണ്ണന്‍ മുക്കിയാല്‍ ഇങ്ങനൊക്കെ സംഭവിക്കും ) ഇവിടെ തെറ്റുകാര്‍ ആരാണെന്നു ആര്‍ക്കും ഉറപ്പില്ല എല്ലാവരും പെണ്ണിന്റെ വാക്കിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്തേ ഇവിടെ പെണ്ണ് മാത്രമേ സത്യം പറയത്ത്ള്ളൂ .

 19. shajibaby

  ഇതില്‍ നിന്നും ഞാന്‍ പിന്മാറുകയാണ് …….കാരണം നമ്മള്‍ നന്നാവില്ല ……….. അത് നമ്മുടെ രീതി . പിന്നെ നേരെചോവേ വര്‍ത്താനം പോലും പറയാന്‍ കഴിയാത്ത (അതോ അങ്ങനെ അഭിനയിക്കൊന്നതോ .അറിയില്ല .ഇപ്പോള്‍ അതൊരു ഭാഷന്‍ ആണല്ലോ ) ഒരു പെണ്ണിന് വേണ്ടി കളയാന്‍ സമയവും ഇല്ല . ഒരുകാരിയം ഉറപ്പ്‌..നാളെ ഇവളെക്കുറിച്ചു മറ്റൊരുകഥ ഉണ്ടാവും ..കാരണം ഇവരെയൊന്നും വീട്ടില്‍ ആരും തെരക്കും എന്ന് തോനുന്നില്ല …ഇവളെ ഇനി നമുക്ക് കൂടുകാരന്‍ മൂത്രമൊഴിക്കുന്ന സ്ഥലത്ത് കാണാം …അപ്പോഴും നമുക്ക് ഇവളുടെ പേരില്‍ തര്‍ക്കിക്കാം ……ഗുഡ് ബൈ .

 20. sangeetha

  ഒരു പെണ്ണിന് അവള്‍ക്കിഷ്ടപ്പെട്ട ആണിന്റെ കൂടെ നടക്കണേല്‍ നാട്ടുകാരുടെ സമ്മത പത്രം വേണോ….
  അവരുടെ സാമൂഹ്യബോധത്തെ ഇത്രമാത്രം ഇളക്കി മറിക്കാന്‍ അവര് പൊതുസ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ……?
  ഒരാണും പെണ്ണും മുട്ടി ഉരുമ്മി നടക്കുന്നത് കണ്ടാല്‍ നമ്മുടെ നാട്ടിലെ “ചില” ചേട്ടന്മാര്‍ക്ക് ഒരു ക്രിമികടിയാണ്…
  എന്തെ ഇത്രവല്യ ഒരു തെറ്റ് അതില്‍……
  ആ നടക്കുന്നതിനെതിരെ പ്രതികരിക്കാന്‍ എന്താ ഇത്ര തിടുക്കം?
  വല്യ സ്റ്റാര്‍ ഹോട്ടല്‍ മുറികളിലും മന്ത്രിപുങ്ങവന്മാരുടെ ഗസ്റ്റ്‌ ഹൌസ് ഉകളിലും
  പ്രായം തെകയാത്ത പെണ്‍കുട്ടികളെ കൊണ്ട് പോയി കൂത്ത്‌ അടിക്കുന്നുണ്ട് ………
  നേരത്തെ പറഞ്ഞ ആ “നല്ല” ചേട്ടന്മാര്‍ ഇടപെടോ അതില്‍?
  പെടില്ല !!!!! പിടുക്ക വിറക്കും അവന്റെ ഒക്കെ!!
  പിന്നെ നേരം തെറ്റി ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടാല്‍ വീട്ടില്‍ കൊണ്ട് ചെന്ന് വിടാന്‍ പോന്ന മഹാമാനസ്സുള്ള എത്ര സദാചാര പ്പോലിസുകാര്‍ ഉണ്ട് ഇവിടെ?
  ഉവ്വേ … കിട്ടിയ ചാന്‍സ് എങ്ങനാ മിസ്സ്‌ ചെയ്യാ ?
  അവളെ എവിടേക്ക പൊക്കി ക്കൊണ്ട് പോകണ്ടേ എന്നല്ലേ ഈ പറഞ്ഞ ചേട്ടന്മാര്‍ ആദ്യം ആലോചിക്ക?
  അപ്പൊ പ്രശ്നം ആ പെണ്ണ് രാത്രി ഒറ്റയ്ക്ക് നടക്കുന്നതല്ല … അവള്‍ട കൂടെ ആ ചെക്കന്‍ നടക്കുന്നതാ ……..
  അവന്‍ ഇല്ലേല്‍ നമ്മുടെ ചെട്ടന്മാര്ട കാര്യങ്ങള്‍ക്ക് തടസ്സം വരില്ലല്ലോ……..
  പിന്നെ നേരത്തെ ഒരു ചേട്ടന്‍ പറഞ്ഞു അവളെ നാളെ ആണുങ്ങള്‍ മുള്ളനോടത് കാണാം എന്ന്…….
  അതിനു നിനക്കെന്താ ഹെ പ്രശ്നം?
  നിനക്ക് മുള്ളാന്‍ മുട്ടുന്നുന്ടെങ്ങില്‍ നീ മുള്ളിട്ടു പോ………….
  പറ്റോ?
  ഇല്ല അല്ലെ ?
  എന്തെ ….?
  പറയാന്‍ പറ്റില്ല … എന്തേലും കണ്ടാലോ ….
  ഇനിയിപ്പോ അങ്ങനെ ഒരുത്തി കേറിയാല്‍ തന്നെ ഇവനെയൊക്കെ പേടിച്ചേ ആ സമയത്ത് ആ ചെക്കന്റെ കൂടെ അവള്‍ കേറിയിട്ടുണ്ടാകുള്ളൂ……….
  ഒരു പെണ്ണ് എത്ര മോശം ആയിക്കോട്ടെ അവളെ നിങ്ങള്‍ എന്തിനാ ഹെ ഉപദ്രവിക്കണേ…?
  എല്ലാരും അല്ല ഉപദ്രവിക്കുന്നവരെ ഉധേശിച്ചാണ് ഇത് മുഴുവന്‍ പറയുന്നത്.
  ഇനി അതല്ല അത്ര അസ്കിത ഉണ്ടെങ്കില്‍ പോലീസ് ഇല്ലേ നാട്ടില്‍ നിയമം നടപ്പാക്കാന്‍
  കുത്തി വിളിക്ക് 100 ലേക്ക് എന്നിട്ട് അധികാരപ്പെട്ടവരെ ക്കൊണ്ട് ചോദിപ്പിക്കൂ എന്താ ഇവിടെ ഈ നേരത്ത് എന്ന്………
  എന്തൊക്കെ ആയാലും നേരത്തെ ആരോ പറഞ്ഞു ആണിന്നു പെണ്ണിനോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണെന്ന് ……..
  അപ്പോള്‍ ആ ആകര്‍ഷണം ആണ് പ്രശ്നം ………..
  നേരെ മറിച്ചു എത്ര ആണുങ്ങളെ പെണ്ണുങ്ങള്‍ പിടിച്ചു റേപ് ചെയ്തിട്ടുണ്ട്……
  വളരേ കൊറവാ അല്ലെ ……………
  അപ്പൊ എന്താ പെണ്ണുങ്ങള്‍ക്കും ഇല്ലേ മറ്റേ സംഭവം ഒന്നും……..?
  അപ്പൊ പ്രശ്നം ആകര്‍ഷണം അല്ല …………
  തോന്യാസം ആണ് ………..
  തല്ലു കൊള്ളാത്ത തിന്റെ അസ്കിത തന്നെയാണ് ………….
  നല്ല ആണ്‍ പിള്ളേര് ഉണ്ടെങ്കില്‍ ഈ വക തെമ്മാടിത്തരം കണ്ടാല്‍ കൊടുക്കൂ
  അവന്റെ ഒക്കെ ഒരു ഇത് മാറുന്ന വരെ…………എന്ത് ……..
  കുനിച്ചു നിര്‍ത്തി ……… കൂമ്പിനിട്ടു ഇടി ….!!!!!!!

 21. sangeetha

  എവിടെയും സ്ത്രീയുടെ നഗ്നത യാണ് ആഘോഷം ………
  ഒരു ഓപറേഷന്‍ തിയേറ്റര്‍ ന്റെ ഉള്ളില്‍ വിവശയായ സ്ത്രീ പോലും ഈ ആഘോഷിന്റെ ഇരയാവുകയാണ് ……
  പ്രസവത്തിനായി ടേബിളില്‍ അനസ്തേഷ്യ കൊടുത്തു കിടത്തിയിരിക്കുന്ന സ്ത്രീകളുടെ മാറിന്റെ യും മറ്റു ശരീര ഭാഗങ്ങളുടെയും ബലം പരിശോധിക്കുന്ന വൈദ്യ ശിരോമണികളുടെ നാടാണ് നമ്മുടെ കേരളം പോലും……

 22. shoukat

  പൊതുജനങൾ പലവിതമാണു. നിങൾ സൂക്ഷിക്കാൻ വേണ്ടി പറഞതായിരിക്കും.

  http://www.youtube.com/watch?v=tY6fR4IWMyY

 23. Sam

  ഞാന്‍ വ്യക്തിപരമായി Jineesh,Sathish Vadakethil,കേള്‍വി,kiran,അലക്സ്‌ രാജ്,Rajasree Narayanan,Sarika,ശജിബബി തുടങ്ങിയവരുടെ കാമ്മേന്റ്കളോട് യോജിക്കുന്നു… എന്നാല്‍ സംഗീതയുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു…”ഒരു പെണ്ണിന് അവള്‍ക്കിഷ്ടപ്പെട്ട ആണിന്റെ കൂടെ നടക്കണേല്‍ നാട്ടുകാരുടെ സമ്മത പത്രം വേണോ….” എന്ന് സംഗീത ചോദിക്കുന്നു ശരിയാണ് സമൂഹത്തിനു അവരവരുടെ പാട് നോക്കിപ്പോയാല്‍ മതി…ആണോ പെണ്ണോ ആരുമാകട്ടെ ആരു ഏതു പൊതുവഴിയില്‍വച്ച് കുഴഞ്ഞടിയാലും എന്ത് വൃത്തികെട് കാണിച്ചാലും സമൂഹം പ്രതികരിക്കില്ലയിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം നടക്കുമായിരുന്നു…സമൂഹത്തിലെ പുഴുക്കുതുകളായ ആളുകളുടെ കൈയില്‍ നിന്നും നിഷകലന്കാരായ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒരുപരിധി വരെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ സമൂഹമാണ്‌… സംഗീത പറയുന്നതുപോലെ പകുതി പെണ്‍കുട്ടികള്‍ വിചാരിച്ചാല്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹം പിന്നീടു എന്തോക്കെകണ്ടാലും പ്രതികരിക്കില്ല…നിങ്ങള്ക്ക് ഇനിഒന്നും നഷ്ടപ്പെടനില്ലയിരിക്കാം പക്ഷെ അതിനുകൊടിക്കെണ്ടിവരുന്ന വില അല്‍പ്പം കൂടുതലായിരിക്കും…

  തസ്‌നി ബാനു കേസില്‍ ഞാനിപ്പോഴും ഉറച്ചുവിസ്വസിക്കുന്നത് ‘സദാചാര’ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്തെന്നുമാണ് . അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാന്നു…

  എന്തൊക്കെയാണെങ്കിലും അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ തല്ലിയിട്ടുനടെങ്ങില്‍ അതിനുള്ള മറുപടി ആ ഓട്ടോ ഡ്രൈവര്‍ അവളുടെ കരണം തീര്‍ത്തു കൊടുക്കണമായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്…സ്ത്രീ സമുഹത്തോടുള്ള എല്ലാ ആദരവോടും കൂടെ…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.