തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തമന്ന താരമായി കഴിഞ്ഞു. ഇന്റസ്ട്രിയിലെ മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങളുടേയും ജോഡിയായി തമന്ന ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സിംങ്കത്തിന്റെ സംവിധായകന്‍ ഹരിയുടെ പുതിയ ചിത്രം വേങ്കൈയില്‍ ധനുഷിന്റെ നായികയായി തമന്നയെത്തുകയാണ്. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് തന്നെ സംസാരിക്കുന്നു.
വേങ്കൈയിലേക്ക് ആകര്‍ഷിച്ചതെന്താണ്?
വേങ്കൈ ടീമാണ് എന്നെ ആകര്‍ഷിച്ചത്. സംവിധായകന്‍ ഹരിയോടൊപ്പം ഞാനിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രഫഷണലിസത്തെക്കുറിച്ചും, സംഘാടനശക്തിയെക്കുറിച്ചും ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ജോലിചെയ്ത അനുഭവം പറഞ്ഞറിയിക്കാനാവാത്തതാണ്. എല്ലാറ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തമായ ധാരണയുണ്ട്. ഒരാള്‍ക്ക് കണ്ണും അടച്ച് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാം. ധനുഷിന്റെ നായികയായി രണ്ടാം തവണയാണ് ഞാന്‍ അഭിനയിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ ഇതില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?
ഒരു നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഞാനെത്തുന്നത്. എന്നാല്‍ ശക്തവും വ്യത്യസ്തമായ കഥാപാത്രമാണിത്.
മുമ്പും നിങ്ങള്‍ ഗ്രാമീണകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടല്ലോ. അതില്‍ നിന്നും എന്ത് വ്യത്യാസമാണ് ഈ കഥാപാത്രത്തിനുള്ളത്?
തമിഴ് ചിത്രത്തില്‍ ഗ്രാമീണ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിട്ടില്ല. തെലുങ്കില്‍ 100% ലവ് എന്ന ചിത്രത്തില്‍ ഞാന്‍ ഗ്രാമീണ വേഷം അവതരിപ്പിച്ചിട്ടുണ്ട്. അതൊരു കോമഡി കഥാപാത്രമായിരുന്നു. ഏത് ഭാഷയിലുള്ള ചിത്രമായാലും ഗ്രാമീണ പെണ്‍കുട്ടികള്‍ ഏകദേശം ഒരുപോലെ തന്നെ. അഭിനയത്തിന്റെ കാര്യത്തിലാണ് വ്യത്യാസമുണ്ടാകുക. ഇപ്പോഴത്തെ കാലത്ത് ധാവണി ധരിച്ച നാടന്‍ പെണ്‍കുട്ടികളെ കാണാന്‍ ബുദ്ധിമുട്ടാണ്. അവര്‍ ചുരിദാര്‍ ധരിക്കാന്‍ തുടങ്ങി. ചിത്രത്തില്‍ ഞാനും ചുരിദാറാണ് ധരിക്കുന്നത്. ഒരു പാട്ടിനുവേണ്ടി മാത്രമാണ് ധാവണി ധരിച്ചിട്ടുള്ളത്.
വേങ്കൈ എന്തിനെക്കുറിച്ചാണ് പറയുന്നത്?
ശക്തമായ പ്രമേയത്തോടെയുള്ള ഒരു കൊമേഷ്യല്‍ ചിത്രമാണിത്. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സിനിമകണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ധനുഷിനൊപ്പമുള്ള നിങ്ങളുടെ രണ്ടാമത്തെ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പമുള്ള അഭിനയ അനുഭവങ്ങളെന്തൊക്കെയാണ്?
അദ്ദേഹമൊരു സുഹൃത്തിനെപ്പോലെയാണ്. അദ്ദേഹത്തൊടൊപ്പമുള്ള ഷൂട്ടിംങ് ഏറെ രസകരമായിരുന്നു. സെറ്റില്‍. ഇതിനുമുമ്പ് ഒരുമിച്ച് അഭിനയിച്ചതുകൊണ്ടുതന്നെ ഞങ്ങള്‍ പരസ്പരം അറിയാന്‍ കഴിഞ്ഞിരുന്നു. ആര്‍ക്കും ഏകാന്തത തോന്നാല്‍ ധനുഷ് അനുവദിക്കില്ല.
മികച്ച സംവിധായകരില്‍ ഒരാളാണ് ഹരി. അദ്ദേഹത്തൊടൊപ്പം സിനിമ ചെയ്തപ്പോള്‍ എന്ത് തോന്നി?
ഇത് തന്റെ ആദ്യ ചിത്രമാണെന്ന തരത്തിലാണ് ഹരിസാര്‍ ഓരോ ചിത്രവും ചെയ്യുന്നത്. ആദ്യ ചിത്രം ചെയ്യുമ്പോഴുണ്ടാകുന്ന ഭയവും താല്‍പര്യവും അദ്ദേഹത്തില്‍ കാണാം. തന്റെ കൂടെ ജോലി ചെയ്യുന്നവരെക്കുറിച്ച് അദ്ദേഹത്തിന് എപ്പോഴും ആധിയാണ്. സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്തും ചെയ്യും. സെറ്റില്‍ അദ്ദേഹം ഇരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും വളരെ തിരക്ക് പിടിച്ച് ഓടിക്കൊണ്ടിരിക്കും. തീരുമാനങ്ങള്‍ പെട്ടെന്നെടുക്കുകയും പെട്ടെന്ന് നടപ്പാക്കുകയും ചെയ്യും.
അദ്ദേഹത്തിന്റെ ഈ രീതി ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോ?
ഒരു അഭിനേതാവെന്ന നിലയില്‍ എന്നെ നയിക്കുന്നത് മുന്‍പേ എടുക്കുന്ന തീരുമാനങ്ങളല്ല. പാകപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന കളിമണ്ണ് പോലെയാണ് ഞാന്‍. ഡയറക്ടര്‍ എന്താണ് ആഗ്രഹിക്കുന്നത് അതാണ് ഞാന്‍ ചെയ്യേണ്ടത്.
വേങ്കൈയുടേയും 100%ലവിന്റെയും സംഗീതസംവിധായകന്‍ ദേവിപ്രസാദ് സാറാണ്. അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ച്?
അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാന്‍. സംഗീതത്തിനോടുള്ള അതിയായ താല്‍പര്യംകൊണ്ട് മാത്രം സംഗീതസംവിധാനം ചെയ്യുന്നവരില്‍പെട്ടയാളാണ് അദ്ദേഹം. അദ്ദേഹം സംഗീതത്തെ ആരാധിക്കുന്നുണ്ട്. അതിലെനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ സംഗീതത്തിന് ആത്മാവുണ്ട്. വേങ്കൈയിലെ എന്നസൊല്ല പോറേ ഗാനം എനിക്ക് ഏറെ ഇഷ്ടമാണ്.
ചിത്രീകരണം എവിടെവച്ചാണ്?
കരൈകുഡിയില്‍ വച്ചാണ് മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. ഒരു ഗാനരംഗം മുന്നാറിലും മറ്റൊന്ന് മലേഷ്യയിലുമാണ് ചിത്രീകരിച്ചത്.
കുറച്ച് തമിഴ് ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞല്ലോ? തമിഴ് ഭാഷ പഠിച്ചോ?
സംസാരിക്കാന്‍ പഠിച്ചു. ഞാന്‍ തമിഴില്‍ ഇന്റര്‍വ്യൂ നല്‍കിയിട്ടുണ്ട്. മുംബൈയിലേക്കാള്‍ ചൈന്നൈയിലും ഹൈദരാബാദിലുമാണ് ഞാന്‍ ജീവിക്കുന്നത്.
തമിഴില്‍ ഡബ് ചെയ്യുമോ?
സമയമായെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ചെയ്യു
