തടിയന്റവിട നസീറും ഷഫാസും പിടിയില്‍
Kerala
തടിയന്റവിട നസീറും ഷഫാസും പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2009, 1:43 pm

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് കരുതുന്ന തടിയന്റവിട നസീറിനെയും ഷഫാസിനേയും ബി എസ് എഫ് ഇന്ന് അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിളള അറിയിച്ചു. മേഘാലയ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ചാണ് നസീറിനെയും ഇയാളുടെ സഹായിയായ ഷഫാസിനേയും അറസ്‌ററ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ബംഗ്ലാദേശ് ആഭ്യന്തര സെക്രട്ടറിയുമായി നടത്തിവരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെയ്ക്കുന്ന ചടങ്ങിലാണ് ജി.കെ പിള്ള നസീറിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.