ദുബൈ: ടെലി മെഡിസിന്‍ സംവിധാനത്തോട് കൂടിയ എമിറൈറ്റ്‌സിലെ ആദ്യത്തെ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അജ്മാന്‍ റൂളര്‍ ഓഫീസ് മേധാവിയും രാജ കുടുംബാംഗവുമായ ഡോക്ടര്‍ ഷെയ്ഖ് മാജിദ് ബിനു സയീദ് അല്‍ നുഎമി ഗ്ലോബല്‍ ഹവാക്ക് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

യു കെ, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള റേഡിയോളജിസ്റ്റുകളുടെ സേവനവും ഇവിടെ ലഭ്യമാക്കുമെന്ന് മുല്‍ക് ഗ്രൂപ്പ് ചെയര്‍മാന്‍ നവാബ് ഷാജീ ഉല്‍ മുല്‍ക് പറഞ്ഞു. എം.ഡി നവാബ് ഷഫീ ഉല്‍ മുല്‍ക്, യാസ്മീന്‍ ഷഫീ ഉല്‍ മുല്‍ക് ഇന്ത്യന്‍ അമ്ബാസ്സദര്‍ എം കെ ലോഗേഷ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.