തിരുനല്‍വേലി: തമിഴ്‌നാട്ടില്‍ സ്വവര്‍ഗാനുരാഗിയായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തു.  നാല്‍പ്പത്തിനാലുകാരനായ അധ്യാപകനാണ് തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയെ പ്രകൃതിവരുദ്ധ ലൈംഗികവേഴ്ച്ചക്ക് വിധേയനാക്കിയത്.

Ads By Google

വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ നല്‍കിയിരുന്ന ട്യൂഷന് ശേഷമാണ് അധ്യാപകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

രക്ഷിതാക്കള്‍ വിവരമറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.