പന്നിപ്പനി: സൗദിയിലും തുര്‍ക്കിയിലും സ്‌കൂളുകള്‍ അടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2009, 8:46 am
റിയാദ്: പന്നിപ്പനി ബാധിച്ച മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ സൗദി അറേബ്യയിലും തുര്‍ക്കിയിലും സ്‌കൂളുകള്‍ അടക്കുന്നു. സൗദിയിലെ ഖാസിം പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥികള്‍ പന്നിപ്പനി ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 39 ആയതായി അറബ്‌ന്യൂസ് റിപ്പോര്‍ട്ട് തെയ്തു. ഹജ്ജ് തീര്‍ഥാടനത്തിനായി ലക്ഷക്കണക്കിന് പേര്‍ രാജ്യത്തെത്തുന്ന സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ കടുത്ത മുന്‍കരുതലാണ് സൗദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
തുര്‍ക്കിയിലെ അങ്കാറയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ രോഗം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ മുഴുവന്‍ സ്‌കൂളുകളും അടച്ചിടാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിട്ടു. ഒരാഴ്ചക്കാലം സ്‌കൂള്‍ അടച്ചിടും. തുര്‍ക്കിയില്‍ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 958 ആയതായി സര്‍ക്കാര്‍ അറിയിച്ചു
