എഡിറ്റര്‍
എഡിറ്റര്‍
ബ്രാഹ്മണ്യവും നായന്‍മാരുടെ ക്ഷേത്ര പൂജാധികാരവും
എഡിറ്റര്‍
Friday 11th January 2013 4:44pm

ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ആര്‍.എസ്.എസ്സ് ഹിതചിന്തകനായ അഡ്വ.ഗോവിന്ദ് ഭരതും വിശാല ഹിന്ദു ഐക്യത്തിന്റെ വക്താവായ രാഹൂല്‍ ഈശ്വരും ഒക്കെ മുന്നോട്ട് വെച്ചത് ഒറ്റ നോട്ടത്തില്‍ നവോത്ഥാനപരമെന്നും വിപ്ലവാത്മകമെന്നും ഒക്കെ തോന്നാവുന്ന അഭിപ്രായങ്ങളാണ്. ”ജന്മനാ ജായതേ ശൂദ്ര”/കര്‍മ്മണാ ജായതേ ദ്വിജ ” എന്ന പാടിപതിഞ്ഞ ഒരു സംസ്‌കൃത ശ്ലോകശകലം പ്രമാണമാക്കിയാണ് രാഹുല്‍ ഈശ്വര്‍ ചാനലില്‍ ഉത്സാഹിച്ചത്.

 സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി എഴുതുന്നു..എസ്സേയ്‌സ് / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

 

ഭാരതത്തിന്റെ സാംസ്‌ക്കാരിക ചരിത്രം ഉപനിഷത്തുകളിലൂടേയും ശ്രീബുദ്ധനിലൂടേയും ഒക്കെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ള ഒരു വിഷയമാണ് ആരാണ് ബ്രാഹ്മണന്‍ എന്നത്. ആരാണ് ബ്രാഹ്മണന്‍ എന്ന ചോദ്യത്തിന് ഉത്തരം പറയുവാനാണ് വജ്രസൂചികോനിപനിഷത്ത് നിശിതമായ യുക്തി വിചാരത്തിലൂടെ ശ്രമിക്കുന്നത്. ‘വേദാധികാര നിരൂപണം’ എന്ന കൃതിയിലൂടെ ചട്ടമ്പിസ്വാമികളും ഉത്തരം തേടിയത് ആരാണ് ബ്രാഹ്മണന്‍ എന്താണ് ബ്രാഹ്മണ്യം തുടങ്ങിയ വിഷയങ്ങള്‍ക്ക് തന്നെയാണ്.

ഇത്രയേറെ പഴക്കമുള്ള ഈ വിഷയം കേരളീയ പൊതു മണ്ഡലത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു” ആദ്ധ്യാത്മിക രംഗത്തെ ബ്രാഹ്മണ ചൂഷണം അവസാനിപ്പിക്കാന്‍ നായന്‍മാരെ ക്ഷേത്ര പൂജാരിമാരായി നിയോഗിക്കും ”എന്ന എന്‍.എസ്.എസ്സ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയാണ് ബ്രാഹ്മണ്യം എന്ത് ആരാണ് ബ്രാഹ്മണന്‍ എന്നീ പ്രശ്‌നങ്ങളെ വീണ്ടും ചര്‍ച്ചാ പ്രാധാന്യമുള്ളതാക്കിയിരിക്കുന്നത്.

Ads By Google

ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ആര്‍.എസ്.എസ്സ് ഹിതചിന്തകനായ അഡ്വ.ഗോവിന്ദ് ഭരതും വിശാല ഹിന്ദു ഐക്യത്തിന്റെ വക്താവായ രാഹൂല്‍ ഈശ്വരും ഒക്കെ മുന്നോട്ട് വെച്ചത് ഒറ്റ നോട്ടത്തില്‍ നവോത്ഥാനപരമെന്നും വിപ്ലവാത്മകമെന്നും ഒക്കെ തോന്നാവുന്ന അഭിപ്രായങ്ങളാണ്. ”ജന്മനാ ജായതേ ശൂദ്ര”/കര്‍മ്മണാ ജായതേ ദ്വിജ ” എന്ന പാടിപതിഞ്ഞ ഒരു സംസ്‌കൃത ശ്ലോകശകലം പ്രമാണമാക്കിയാണ് രാഹുല്‍ ഈശ്വര്‍ ചാനലില്‍ ഉത്സാഹിച്ചത്.

”ജന്മം കൊണ്ട് എല്ലാവരും ശൂദ്രരാണ് കര്‍മ്മം കൊണ്ടാണേ്രത ദ്വിജത്വം അഥവാ ബ്രാഹ്മണത്വം കൈവരുന്നത്” എന്നര്‍ത്ഥമുള്ള പ്രസ്തുത ശ്ലോക പ്രകാരം നായന്‍മാര്‍ ഉള്‍പ്പെടെയുള്ള അബ്രാഹ്മണര്‍ ബ്രാഹ്മണരെ പോലെ മന്ത്ര തന്ത്രങ്ങളും പൂജാവിധികളും ഒക്കെ അഭ്യസിച്ചാല്‍ ദ്വിജന്മാരാകുമെന്നും അങ്ങനെ ദ്വിജത്വം നേടിയവര്‍ക്ക് ഏത് ക്ഷേത്രത്തിലേയും പൂജാരിമാരാകാം എന്നുമാണ് രാഹുല്‍ ഈശ്വറിന്റേയും മറ്റും വാദം. മന്ത്ര മാതാവായ ഗായത്രിയുടെ ദ്രഷ്ടാവ് ജന്മം കൊണ്ട് ക്ഷത്രിയനും കര്‍മം കൊണ്ട് ബ്രാഹ്മണ്യം നേടിയവനുമായ വിശ്വാമിത്രമഹര്‍ഷിയാണെന്നും രാഹുല്‍ പറയുന്നു.

ഇതല്ലാതെ മറ്റെന്തായിരുന്നു ബ്രാഹ്മണ്യം നേടാന്‍ അവര്‍ ചെയ്ത കര്‍മ്മം?  അത് തപസ്സും സ്വാദ്ധ്വായവുമാണ്

വാല്‍മീകിയേയും വ്യാസനേയും ഒക്കെ കൊണ്ട് ബ്രാഹ്മണ്യം നേടിയവരായി ചിത്രീകരിക്കുവാനും രാഹുല്‍ ഈശ്വര്‍ വല്ലാത്ത ഉത്സാഹം കാണിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ വളരെ ശരിയെന്ന് തോന്നാവുന്ന ഈ വാദം തറഞ്ഞൊന്നു നോക്കിയാല്‍ തീര്‍ത്തും തെറ്റെന്ന് ബോധ്യമാകും.

മനുഷ്യനെ ബ്രാഹ്മണനാക്കി മാറ്റുന്ന കര്‍മ്മം ഏതാണ്? പൂണൂലും കുടുമയും ഭസ്മവും ധരിച്ച് തന്ത്ര മന്ത്രങ്ങള്‍ അഭ്യസിച്ച് ക്ഷേത്ര പൂജകള്‍ ചെയ്യലാണോ? ആണെങ്കില്‍ വിശ്വാമിത്രനോ വാല്‍മീകിയോ വ്യാസനോ ബ്രാഹ്മണരായിട്ടില്ല. എന്തെന്നാല്‍ അവരാരും ക്ഷേത്രങ്ങളോ പൂജകളോ നിലനിന്നിരുന്ന കാലത്ത് ജീവിച്ചിരുന്നവരല്ല. അതിനാല്‍ ക്ഷേത്ര പൂജകള്‍ ചെയ്യാന്‍ പരിചയിച്ചിട്ടല്ല വിശ്വാമിത്രനും വാല്‍മീകിയും വ്യാസനും ബ്രാഹ്മണ്യം നേടിയതെന്ന് തീര്‍ത്തും പറയാം.

ഇതല്ലാതെ മറ്റെന്തായിരുന്നു ബ്രാഹ്മണ്യം നേടാന്‍ അവര്‍ ചെയ്ത കര്‍മ്മം?  അത് തപസ്സും സ്വാദ്ധ്വായവുമാണ്. ഇതും രണ്ടും ചെയ്യാന്‍ അക്കീരിമണ്‍ കാളിദാസഭട്ടതിരിയോ എല്‍.ഗിരീഷ് കുമാറോ രാഹുല്‍ ഈശ്വറോ, കുടമാളൂര്‍ ശര്‍മയോ, പറവൂര്‍ ശ്രീധരന്‍ തന്ത്രിയോ, കാരുമാത്ര വിജയന്‍ തന്ത്രിയോ കൈകാലുകള്‍ കൊണ്ട് കാട്ടിക്കൂട്ടുന്ന വിദ്യകളൊന്നും ആവശ്യമില്ല. ചുരുക്കത്തില്‍ വിശ്വാമിത്രനും വ്യാസനും വാല്‍മീകിയുമൊക്കെ അവരുടെ ഐതിഹാസിക ജീവിതങ്ങളിലൂടെ തെളിയിച്ചുകാണിക്കുന്നത് തപസ്സു ചെയ്താല്‍ ബ്രാഹ്മണ്യം ബ്രാഹ്മണ്യം നേടാം എന്നാണ്. അല്ലാതെ പൂജാവിധികളും അംഗന്യാസ്യാദി ഗോഷ്ടികളും പഠിച്ചു കാണിച്ചാല്‍ ബ്രാഹ്മണ്യം നേടാം എന്നല്ല.
അടുത്ത പേജില്‍ തുടരുന്നു

Advertisement