ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ്
ഞാന്‍ ജനിച്ചത്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ അധ്യാപകനായും കൊല്‍ക്കത്ത കോടതിയില്‍ വക്കീലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സവ്യസാചി മുഖര്‍ജിയുടെ കീഴിലാണ് 196368 വരെ ഞാന്‍ പ്രാക്ടീസ് ചെയ്തത്.

1967ല്‍ നക്‌സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചു. ആ കര്‍ഷക സമരപ്രസ്ഥാനത്തിലേക്ക് പ്രഗല്‍ഭരായ ആയിരക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുഭാവം പ്രകടിപ്പിച്ച് കടന്നു വന്നു. സാമൂഹ്യനീതിയോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഇവര്‍ ‘തോക്കിന്‍കുഴലിലൂടെ വിപ്ലവം’ യാഥാര്‍ഥ്യമാവുമെന്ന് ശരിക്കും വിശ്വസിച്ചിരുന്നു.

ഞാന്‍ മാര്‍ക്‌സിസം പഠിച്ചിട്ടുണ്ട്, എന്നാല്‍ മാവോയിസം എന്താണെന്നു എനിക്കറിയില്ലയായിരുന്നു. അന്ന് പ്രചാരത്തിലിരുന്ന ഒരു ചെറിയ ചുവന്ന പുസ്തകം (Small Red Book) എല്ലാവരുടെയും വശം ഉണ്ടായിരുന്നു. തോക്കെടുക്കാനും അത് മനുഷ്യനെതിരെ പ്രയോഗിക്കാനും എനിക്ക് കഴിയില്ലായിരുന്നു. എന്നാല്‍ ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി എന്തെങ്കിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു. അതിനുവേണ്ടി ഞാന്‍ ജോലി രാജിവെച്ച് ഹരിയാനയിലേക്ക് പോയി.

അവിടെ അടിമപ്പണി ചെയ്യുന്നവരെ സംഘടിപ്പിക്കുകയും ബാലവേലയില്‍ ഏര്‍പ്പെട്ടവരെ മോചിപ്പിക്കുന്നതിനായി അത്തരം പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വാമി അഗ്‌നിവേശ് എന്ന പേര് എനിക്കു ലഭിക്കുന്നത്. അടുത്ത പേജില്‍ തുടരുന്നു