പുനരാഖ്യാനം/ അമല്‍
കപ്പലില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സൂഫിയോട് യാത്രക്കാര്‍ ഓരോരുത്തരും ഓരോ ഉപദേശം ചോദിച്ചു.
എല്ലാവര്‍ക്കും സൂഫി ഒരേ ഉപദേശം നല്‍കി. ” മരണത്തെക്കുറിച്ച് ബോധവാനാകാന്‍ ശ്രമിക്കൂ, മരണം എന്താണെന്ന് അറിയുന്നത് വരെ”. ആരും ഈ ഉപദേശം കാര്യമായെടുത്തില്ല.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു കൊടുങ്കാറ്റ് കപ്പലിനെ ഇളക്കി മറിച്ചു. യാത്രക്കാര്‍ എല്ലാവരും ഭയം കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ചു. ദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ചു.
ഈ സമയമത്രയും സൂഫി ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കാറ്റും കോളും അടങ്ങി. കടല്‍ ശാന്തമായി. സൂഫിയുടെ ശാന്തത യാത്രക്കാരെ അമ്പരപ്പെടുത്തി.
അവര്‍ കാര്യം അന്വേഷിച്ചു. സൂഫി പറഞ്ഞു: “കടലിലും കരയിലുമിരിക്കുമ്പോള്‍ നമുക്കും മരണത്തിനുമിടയിലുള്ള അകലം വളരെ കുറച്ചാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്”.
