വിശാഖപട്ടണം: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സ് 140 റണ്‍സിന് തോറ്റു. ഇതോടെ സെമി പ്രവേശനത്തിനുള്ള അവസാന സാധ്യതാ മത്സരത്തില്‍ നിന്നും സ്‌ട്രൈക്കേഴ്‌സ് പുറത്തായി.

വിശാഖപട്ടണത്ത് ഇന്നലെ നടന്ന മത്സരത്തില്‍ 248 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ സ്‌ട്രൈക്കേഴ്‌സ് 107 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. 27 റണ്‍സ് നേടിയ രാജീവ് പിള്ളയാണ് സ്‌ട്രൈക്കേഴ്‌സിന്റെ ടോപ്പ് സ്‌കോറര്‍.

62 പന്തില്‍ 150 റണ്‍സ് നേടിയ രാജീവാണ് കര്‍ണാടകയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 17 ഫോറും 11 സിക്‌സറും പറത്തിയാണ് രാജീവ് 150 റണ്‍സ് നേടിയത്. സി.സി.എല്ലിലെ ആദ്യ സെഞ്ച്വറിയാണ് രാജീവ് സ്വന്തം പേരില്‍ കുറിച്ചത്.

സ്‌ട്രൈക്കേഴ്‌സ് നായകന്‍ മോഹന്‍ലാല്‍ അവസാനപന്തില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക താരങ്ങളുടെ ടീം മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തിലാണ് 247 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്.

Malayalam News

Kerala News In English