മുംബൈ: കത്രീനയോടൊപ്പം ഇനി അഭിനയിക്കരുതെന്ന് അഭിക്ക് ആഷിന്റെ താക്കീത്. അബിഷേക് ബച്ചനും നീല്‍ നിതിന്‍ മുകേഷും അഭിനയിക്കുന്ന അബ്ബാസ് മസ്താന്റെ ഇറ്റാലിയന്‍ ജോബില്‍ നിന്നും കത്രീന പിന്‍മാറിയതാണ് ഐശ്വര്യറായ് ബച്ചന് ചൂടാവാന്‍ കാരണം.
ഡേറ്റില്ലെന്നു പറഞ്ഞാണ് കത്രീന ഇറ്റാലിയന്‍ ജോബില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ കാരണം അതൊന്നുമല്ല തുടര്‍ച്ചയായി ബോക്‌സ് ഓഫിസില്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അഭിഷേക് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ തന്നെക്കിട്ടില്ലെന്നാണ് കത്രീനയുടെ നിലപാടെത്രെ. മറ്റൊരു ചിത്രത്തില്‍ നിന്നും കത്രീന പിന്‍മാറിയത്. എന്നാ പിന്നെ കത്രീനയും അഭിഷേകും ഒന്നിച്ചഭിനയിക്കുന്ന ദോസ്താന 2ല്‍ നിന്നും അഭി പിന്‍മാറണമെന്നാണ് ഐശ്വര്യയുടെ ആവശ്യം. മാത്രമല്ല തനിക്ക തലവേദനയായവാറുള്ള സോനം കപൂറാണ് നിലവിലെ നായിക എന്നതും ആഷിന്റെ വേവലാതിക്ക് കാരണമാവാം.
തന്റെ ഭര്‍ത്താവായ അഭിഷേകിന്റെ ഡേറ്റുകള്‍ തീരുമാനിക്കുന്നതില്‍ ഐശ്വര്യ വ്യക്തമായ നിലപാടുകള്‍ എടുക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. അത് അഭിയുടെ നല്ലതി വേണ്ടിയാവും എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ദോസ്താന ഹിറ്റായിരുന്നതു പോലെ വിജയപ്രതീക്ഷയുള്ള ചിത്രമാണ് ദോസ്താന- 2. അതില്‍ നിന്ന് അഭി വിട്ടു നില്‍ക്കുന്നത് തീര്‍ച്ചയായും നന്നായിരിക്കില്ലെന്നാണ് ബോളിവുഡ് സംസാരം.
ഈ വര്‍ഷം പറയത്തക്ക ഹിറ്റൊന്നും അഭിയുടെ പേരിലില്ല. വളരെയധികം പ്രതിക്ഷയര്‍പ്പിച്ച രാവണ്‍ ബോക്‌സ് ഓഫിസില്‍ മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്.
